Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളം ആരോഗ്യപ്രതിസന്ധിയിലേക്കോ?

കേരളം പകര്‍ച്ചവ്യാധികളുടെ പിടിയിലമരുകയാണെന്നും ആരോഗ്യ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നുമുള്ള ആശങ്കകള്‍ പങ്കുവച്ച് ആരോഗ്യ വിദഗ്ധനായ ഡോ. ബി. ഇക്ബാല്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 01:53 am IST
in Article

കേരളത്തില്‍ സമീപകാലത്ത് പകര്‍ച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണ്. ഡങ്കി, ചിക്കുന്‍ ഗുനിയ, എച്ച് 1 എന്‍ 1. വയറിളക്ക രോഗങ്ങള്‍, എലിപ്പനി, വെസ്റ്റ് നൈല്‍, മസ്തിഷ്‌കജ്വരം, സ്‌ക്രബ് ടൈഫസ്, കരിമ്പനി, കുരങ്ങുപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശിക രോഗമായി ഏറിയും കുറഞ്ഞും നിലനില്‍ക്കുകയും നിരവധിപേരുടെ ജീവന്‍ വര്‍ഷംതോറും അപഹരിച്ച് വരികയുമാണ്. നിപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനിടെ കോളറ രോഗവും അതുമൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കയാണ്. അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇന്നത്തെ തലമുറയിലെ ഡോക്ടര്‍മാര്‍ വൈദ്യഗ്രന്ഥങ്ങളില്‍ മാത്രം പഠിച്ചിട്ടുള്ള അമീബിയാസിസ് രോഗം തലച്ചോറിനെ ബാധിച്ച് ഏതാനും പേരും മരണമടഞ്ഞിരിക്കുന്നു.

രോഗവിഷമ വൃത്തം

പകര്‍ച്ചേതര-പകര്‍ച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തില്‍ പകര്‍ച്ചേതര രോഗങ്ങള്‍, ജീവിതശൈലിരോഗങ്ങള്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാറുള്ള പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘസ്ഥായി രോഗങ്ങളും വര്‍ധിച്ചു വരുന്നുണ്ട്. പകര്‍ച്ച-പകര്‍ച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തം പോലെ പരസ്പരം രോഗരൂക്ഷതക്കും കാരണമാവുന്നു. പകര്‍ച്ചവ്യാധികള്‍ പ്രമേഹം പോലുള്ള രോഗങ്ങളെ മൂര്‍ച്ഛിപ്പിക്കുന്നു. പകര്‍ച്ചേതര അനുബന്ധ രോഗമുള്ളവരിലാണ് കൊവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ മരണത്തിനും ഗുരുതരാവസ്ഥകള്‍ക്കും കാരണമാവുന്നത്.

രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉപേക്ഷകൂടാതെ ജനങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഉണര്‍ന്ന് പ്രവത്തിക്കേണ്ടതുണ്ട്. കേരളത്തിലെ പകര്‍ച്ച-പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് ബ്രഹത്തായ കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിര്‍മാര്‍ജ്ജനം, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഈഡിസ് ഈജിപ്‌റ്റൈ കൊതുകുകളുടെ സാന്ദ്രത കുറയ്‌ക്കാന്‍ കഴിയാതിരുന്നാല്‍ മാരകമായ മഞ്ഞപ്പനിയും കേരളത്തിലെത്താന്‍ സാധ്യതയുണ്ട്. പ്രാണീജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം ഫലവത്തായി നടപ്പിലാക്കേണ്ടതുണ്ട്. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നിപ, സ്‌ക്രബ് ടൈഫസ്, കരിമ്പനി, കുരങ്ങുപനി എന്നിവ നിയന്ത്രിക്കുന്നതിനായി അതത് രോഗങ്ങളുടെ സവിശേഷ രോഗ ഉറവിട വ്യാപനരീതികള്‍ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഫഌ വാക്‌സിനും രോഗം ബാധിച്ചാല്‍ ചികിത്സയ്‌ക്കായുള്ള ആന്റി വൈറല്‍ മരുന്നും ലഭ്യമാണെങ്കിലും എച്ച് 1 എന്‍ 1 മൂലം വര്‍ഷം തോറും കുറഞ്ഞത് 50 പേരെങ്കിലും മരണമടയുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഫഌ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതേപോലെ രോഗപ്രതിരോധത്തിനും ചികിത്സക്കും മരുന്ന് ലഭ്യമായ എലിപ്പനിമൂലമുള്ള മരണങ്ങളും തടയേണ്ടതാണ്. കേരളീയര്‍ കൂടുതലായുപയോഗിക്കുന്ന കിണര്‍ വെള്ളത്തിലെ ജൈവമാലിന്യം വളരെ കൂടുതലാണ്. വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായ ഇ കോളി ബാക്ടീരിയ കിണര്‍ വെള്ളത്തില്‍ വ്യാപകമായി കാണുന്നുണ്ട്. കക്കൂസ് നിര്‍മാണത്തിലെ അപാകതകളാണ് ഇതിനൊരു കാരണം. ഇക്കാര്യം വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തേണ്ടതാണ്.

സബ് സെന്ററുകള്‍ ശക്തിപ്പെടുത്തുക

രോഗചികിത്സ സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ട്. ആര്‍ദ്രം മിഷന്റെ ഭാഗമായി പകര്‍ച്ചേതര രോഗങ്ങള്‍, മാനസികരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്‌ക്കായി പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിച്ചും അവശ്യമരുന്നുകളെല്ലാം ലഭ്യമാക്കിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ പല താലൂക്ക്, ജില്ലാ, മെഡിക്കല്‍ കോളജ് ആശുപത്രികളും ഏത് സ്വകാര്യ-ചെറുകിട- വന്‍കിട ആശുപത്രികളെയും അതിശയിപ്പിക്കുന്നതരത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടേയും മനുഷ്യവിഭവശേഷിയുടെയും ലഭ്യതയുടെയും കാര്യത്തില്‍ വികസിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രി സേവനം സ്വീകരിക്കുന്നവര്‍ 60-70 ശതമാനത്തോളമായി കുതുച്ചുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വിവിധതലങ്ങളിലായി നമുക്കുള്ള സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യവിദ്യാഭ്യാസത്തിനും ആരോഗ്യപോഷണത്തിനുമായി പ്രവര്‍ത്തിക്കേണ്ട താഴെതട്ടിലുള്ള സബ്‌സെന്ററുകളുടെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. സബ്‌സെന്ററുകളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.

പൊതുജനാരോഗ്യ ഇടപെടലുകള്‍ പ്രധാനം

ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യ ഇടപെടലുകളും കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികള്‍ പരിഹരിക്കാനാവശ്യമാണ്. മെഡിക്കല്‍ കോളജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, കാസര്‍കോഡ് കേന്ദ്രസര്‍വകലാശാലയിലെ സാമൂഹ്യാരോഗ്യവിഭാഗം ഇവിടെയെല്ലാം ലഭ്യമായ നൂറുകണക്കിനുള്ള പൊതുജനാരോഗ്യവിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപഠനങ്ങള്‍ നടത്തുന്നതിനും പൊതുജനാരോഗ്യ ഇടപെടലിനുമായി ഇവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാനും ആരോഗ്യ പ്രൊജക്ടും മറ്റും തയ്യാറാക്കാന്‍ അവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തന പരിപാടി തയ്യാറാക്കണം.

രോഗപ്രതിരോധത്തോടൊപ്പം രോഗനിരീക്ഷണവും ഫലവത്തായി നടത്തേണ്ടതുണ്ട്. ഇതിലേക്കായി ഇപ്പോള്‍ തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പിഇഐഡി സെല്ലിന്റെ ( Prevention of Epidemic and Infectious Diseases) കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

കേരളീയര്‍ നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങള്‍ പഠനവിധേയമാക്കുന്നതിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആരോഗ്യസര്‍വകലാശാല ഇനിയും വൈകരുത്. ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ ആരോഗ്യമേഖലയില്‍ മികച്ച് നില്‍ക്കുന്ന ക്യൂബ, നിക്കാരഗ്വ , ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പകര്‍ച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരിഗണന (നെഗറ്റീവ് വെയ്‌റ്റേജ്) നല്‍കിയാല്‍ കേരളം ആരോഗ്യമികവില്‍ മറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ പുറകിലാവാന്‍ സാധ്യതയുണ്ട്.

Tags: Kerala Health Departmenthealth crisisDr.B.Iqbal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

Article

ആരോഗ്യമേഖല വെന്റിലേറ്ററില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.