തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ തകരാറിലായ ലിഫ്റ്റില്‍ 42 മണിക്കൂര്‍ കുടുങ്ങി രവീന്ദ്രന്‍ നായര്‍ പാര്‍ട്ടി അടിമയാണെന്നും ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല്ന്നും ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സംഭവത്തില്‍ പരാതി നല്‍കണമോ എന്നത് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും എന്ന രവീന്ദ്രന്റെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു സന്ദീപ്. സിപിഐ തിരുമല ലോക്കല്‍ ക്മ്മറ്റി സെക്രട്ടറിയായ രവീന്ദ്രന്‍ മുന്‍ എംപി കെ വി സുരേന്ദ്രനാഥിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. എംഎല്‍എ ഹോസ്റ്റലിലെ താല്‍ക്കാലിക് ജീവനക്കാരനാണ് ഇപ്പോള്‍. ഭാര്യ മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരിയും.
നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരില്‍ ആയിരിക്കും എന്ന വര്‍ഗ്ഗ ബോധമാണ് ഇയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു.
‘അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കുന്നതിനും 10 വര്‍ഷം മുമ്പ് തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാല്‍ അടിമവംശം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഇന്നത്തെ മലയാള മനോരമ വായിച്ചപ്പോള്‍ മനസിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി അനുഭവിച്ച നരകയാതന ഇയാള്‍ അര്‍ഹിച്ചത് തന്നെയാണെന്ന് ഈ പ്രതികരണത്തില്‍ നിന്ന് മനസിലായി. ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിന്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആര്‍ക്കുമില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല.
എങ്കിലും സംവിധാനത്തില്‍ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാന്‍ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നല്‍കാന്‍ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരില്‍ ആയിരിക്കും എന്ന വര്‍ഗ്ഗ ബോധമാണ് ഇയാളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ ഇപ്പൊള്‍ മുതലാളി എറിഞ്ഞ് നല്‍കിക്കൊണ്ടിരിക്കുന്ന എല്ലിന്‍ കഷണത്തിന്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി. താന്‍ നിമിത്തം അടിമ വംശത്തിന്റെ ഒരു കല്ല് പോലും ഇളകാന്‍ പാടില്ല എന്ന ചിന്ത മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിന്റെ പുരോഗതി ഇവര്‍ക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല’
ഇടുപ്പെല്ല് ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ബി.രവീന്ദ്രന്‍ നായര്‍ 2 രാത്രിയും ഒരു പകലും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12ന് ഇവിടെ കുടുങ്ങിയ അദ്ദേഹത്തെ അവശനിലയില്‍ വീണു കിടക്കുന്ന അവസ്ഥയിലാണ് തിങ്കളാള്ച രാവിലെ 6ന് ഡ്യൂട്ടിക്കെത്തിയ ലിഫ്റ്റ് ജീവനക്കാര്‍ കണ്ടെത്തിയത്. 2 നിലകള്‍ക്കിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്.
4 നില ബ്ലോക്കിനു പിന്‍ഭാഗത്തെ ലിഫ്റ്റിലായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ കരാര്‍ ജീവനക്കാരിയായ ഭാര്യ സി.പി.ശ്രീലേഖ, ഭര്‍ത്താവിന് ഒപി ടിക്കറ്റ് എടുത്തു നല്‍കിയ ശേഷമാണ് ജോലിക്കു കയറിയത്. രവീന്ദ്രന്‍ നൈറ്റ് ഡ്യൂട്ടിക്കു പോയെന്നാണ് വീട്ടുകാര്‍ കരുതിയത്. അടുത്ത ദിവസം എത്താതാവുകയും ഫോണില്‍കിട്ടാതെ വരികയും ചെയ്തതോടെ ഞായറാഴ്ച അര്‍ധരാത്രിയോടെ പൊലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: