കാസര്‍ഗോഡ്: ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് ശിക്ഷ വിധിച്ചത്.
അമ്മാളുഅമ്മയുടെ മകന്റെ ഭാര്യ അംബികയ്ക്കാണ് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
2014ലാണ് കേസിനാധാരമായ സംഭവം. വീടിന്റെ ചായ്പ്പില് ഉറങ്ങുകയായിരുന്ന അമ്മാളുവമ്മയെ കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ച് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും അംബിക കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: