മുംബൈ: അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന് ശ്രേയ ഘോഷാല്‍ പാടി പ്രധാനപ്പെട്ട ഒരു ഗാനം ഗായിക ചിത്ര ആലപിച്ച ഗാനമായിരുന്നു.
എന്നാല്‍ എന്താണ് ശ്രേയഘോഷാല്‍ സ്റ്റേജില്‍ പറഞ്ഞതെന്നോ?: “ഞാന്‍ ചിത്രയെ ആരാധിക്കുന്നു. ഈ ഗാനം യഥാര്‍ത്ഥത്തില്‍ പാടിയത് ചിത്രാജിയാണ്. അവര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നു. ഈ ഗാനത്തിന്റെ വീഡിയോ അവര്‍ കാണാനിടയായാല്‍ അവര്‍ എന്റെ പ്രണാമം കേള്‍ക്കുമെന്ന് ആശിക്കുന്നു.”
മണിരത്നത്തിന്റെ ബോംബെ എന്ന സിനിമയിലെ ‘കണ്ണാളനേ…’ എന്ന ഗാനം ഓര്‍മ്മയുണ്ടോ? ഈ ഗാനം ചിത്രയാണ് തമിഴ് പതിപ്പില്‍ പാടിയിരിക്കുന്നത്. അതിന്റെ ഹിന്ദി പതിപ്പിലെ ‘കെഹ്നാ ഹി ക്യാ’ എന്ന ഗാനവും ചിത്ര തന്നെയാണ് ആലപിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും ചേര്‍ന്നുള്ള പ്രേമരംഗം. അത് എളുപ്പം മറക്കാനാവാത്ത ഒന്നാണ്.
തനിമ ചോരാതെ ഈ റഹ്മാന് ഗാനം ശ്രേയ ഘോഷാല്‍ പാടി. പ്രണയം ഇഴചേര്‍ത്ത വരികള്‍.
“പ്യാരേ പ്യാരേ ചെഹ് രെ നെ പര് ദിയ കോയി ഇഷാര
ദേഖാ തേരി ആംഖോനെ ഹെ സപ്ന കൊയി പ്യാരാ”
(നിന്റെ സുന്ദരമായ മുഖം നിന്നിലെ രഹസ്യം മറയ്ക്കുന്നുണ്ട്…നിന്റെ കണ്ണുകള്‍ മനോഹരമായ ഒരു സ്വപ്നം കണ്ടുവെന്ന സത്യം)
ചിത്ര ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഗായികയായി മാറിയത് ഈ വശ്യസുന്ദര പ്രണയ ഗാനത്തിലൂടെയാണ്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ആലപിച്ച ഗാനം ശ്രേയ ഘോഷാല്‍ തന്നെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറലാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 1,78,529 പേരാണ് ഈ ഗാനം വീക്ഷിച്ചത്. എ.ആര്.റഹ്മാനും ശ്രേയ ഘോഷാലും ആണ് അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന് സംഗീതപരിപാടി അവതരിപ്പിച്ചത്. റഹ്മാനും ഈ ഗാനത്തിലെ ഹമ്മിംഗ് മനോഹരമായി മൂളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: