തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്നുള്‍പ്പെടെ വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുളളത്. ജോയിയുടെ അമ്മയ്‌ക്ക് വീടുനിര്‍മിച്ച് നല്‍കുന്നതിനൊപ്പം10 ലക്ഷം രൂപധനസഹായവും വാഗ്ദാനമുണ്ട്.
വീട്ടിലേക്കുള്ള വഴി ശരിയാക്കും. ജോയിയുടെ സഹോദരന് ജോലി നല്‍കുമെന്ന് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിന് ഉറപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളിലേക്കു പോകുന്നില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍ പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ജോയിയുടെ മൃതദേഹം കിട്ടിയത്. ജോയിയെ കണ്ടെത്താന്‍ മഹത്തായ രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: