തൃശൂര്‍: പാറമേക്കാവ് ഭഗവതിയുടെ മുഖമണ്ഡപത്തിന്റെ വാതില്‍ ചെമ്പില്‍ പണിത് സ്വര്‍ണത്തകിട് പൊതിഞ്ഞ സ്വര്‍ണ വാതില്‍ നിര്‍മാണം ആരംഭിച്ചു. സ്വര്‍ണ വാതിലിന് ഒരുകിലോ 350ഗ്രാം തങ്കം വേണ്ടിവരും. വാതില്‍ നിര്‍മാണത്തിന് വേണ്ട സ്വര്‍ണം ഇന്നലെ ക്ഷേത്രം സെക്രട്ടറി ജി.രാജേഷിന് കൈമാറി.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭക്തനാണ് സ്വര്‍ണം കൈമാറിയത്. പത്തനംതിട്ട പരുമല മാന്നാര്‍ അനു അനന്തന് ആചാരിയാണ് വാതില്‍ നിര്‍മിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭഗവതിയുടെ ഗര്‍ഭഗൃഹത്തിന്റെ വാതില്‍ 27 കിലോഗ്രാം വെള്ളിയില്‍ നിര്‍മ്മിച്ച് സമര്‍പ്പിച്ചത്.
ക്ഷേത്ര മതില്‍ക്കകത്ത് സ്വര്‍ണ വാതിലിന്റെ നിര്‍മാണം ഇന്ന് തുടങ്ങും. ചിങ്ങത്തില് വാതില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: