തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭക്തര്‍ക്ക് വിതരണം ചെയ്ത ഭഗവാന്റെ ലോക്കറ്റ് മുക്കുപണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍. വന്‍ വില ഈടാക്കിയാണ് സ്വര്‍ണ ലോക്കറ്റ് ദേവസ്വം വിതരണം നടത്തിയത്. ഇതിന്റെ മറവില്‍ വലിയ അഴിമതി നടന്നതായി കരുതേണ്ടിയിരിക്കുന്നു. കേരളത്തില്‍ യുഡിഎഫും എല്‍ ഡി എഫും മാറി മാറി അധികാരത്തിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന ബി ജെ പി നിലപാട് ശരിയെന്ന് വീണ്ടും വ്യക്തമാവുകയാണ്. സംഭവത്തില്‍ ഉടന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
സ്വര്‍ണ ലോക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട ഭരണ സമിതിയംഗങ്ങളേയും ജീവനക്കാരെയും മാറ്റി നിര്‍ത്തിയാകണം അന്വേഷണം. ഭക്തര്‍ ഭഗവാന് കാണിക്കയായി സമര്‍പ്പിക്കുന്ന സ്വര്‍ണമാണ് ദേവസ്വം ലോക്കറ്റുകളാക്കി അമിത വിലക്ക് വില്ക്കുന്നത്. അതിലും വെട്ടിപ്പ് നടത്തുന്നുവെന്നത് ഗുരുവായൂരപ്പ ഭക്തരോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് ശ്രമമെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അനീഷ് കുമാര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ നിന്ന് ഗുരുവായുരപ്പന്റെ രൂപം ഉള്ള സ്വര്‍ണ ലോക്കറ്റ് വിതരണം ചെയ്തത് കള്ളനാണയങ്ങളാണ് എന്ന് ഒരു ഭക്തന്റെ പരിശോധനയില്‍ തെളിഞ്ഞതായി ഹിന്ദു ഐക്യവേദിയും പ്രതികരിച്ചു. ഭക്തരുടെ വൈകാരികതയെ ചൂഷണം ചെയത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വില്‍ക്കുന്ന സ്വര്‍ണ ലോക്കറ്റ് വില്‍ക്കുകയോ,പണയം വെയ്‌ക്കുകയോ ചെയ്യില്ല എന്ന വിശ്വാസത്തിലാണ് സ്വര്‍ണ്ണവിലവാങ്ങി മുക്ക് ലോക്കറ്റ് ഉണ്ടാക്കി വിറ്റിട്ടുള്ളത്. വൈകാരികതയും കൃഷ്ണ ഭക്തിയും ഏറെയുണ്ടങ്കിലും സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴാണ് ഒറ്റപ്പാലം സ്വദേശി ഭഗവാനോട് മനസാ മാപ്പു ചോദിച്ച് ലോക്കറ്റ് പണയം വയ്‌ക്കാന്‍ നിര്‍ബന്ധിതനായത്. അതിലൂടെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് കൊടും വഞ്ചന നടത്തിയ കാര്യം പുറത്ത് വന്നത്. ഇതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഭരണം നിര്‍വഹിക്കുന്ന ദേവസ്വം ചെയര്‍മാനും, ഭരണ സമിതിക്കുമാണ്.
കുറ്റക്കാര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടികള്‍ സ്വീകരണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ആവശ്യപ്പെട്ടു. ഭക്തരോട് കൊടും വഞ്ചന നടത്തിയ പശ്ചാതലത്തില്‍ ഗുരുവായൂര്‍ ലോക്കറ്റ് വാങ്ങിയ മുഴുവന്‍ ഭക്തര്‍ക്കം ഈ അവസ്ഥ ഉണ്ടാകുമെന്നും കൈവശമുള്ള ലോക്കറ്റുകള്‍ പരിശോധനക്ക് ഭക്തര്‍ വിധേയമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമന്‍ തിരുനെല്ലൂര്‍, ജനറല്‍ സെക്രട്ടറി കെ.പി.മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: