പ്രതിപക്ഷ നേതാവ് ട്രംപിന് വെടിയേറ്റ അമേരിക്കയ്ക്ക് ജനാധിപത്യ സൂചികയില്‍ 20ാം സ്ഥാനം. അതേ സമയം കശ്മീരില്‍ മഞ്ഞുവാരിക്കളിക്കുന്ന രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവുള്ള ഇന്ത്യയ്ക്ക് അമേരിക്ക ജനാധിപത്യ സൂചികയില്‍ നല്‍കിയിരിക്കുന്നത് 100ാമത്തെ സ്ഥാനം.
Agency that evaluates the Democracy Index should close its shop. pic.twitter.com/hJX8XUwNIE
— Times Algebra (@TimesAlgebraIND) July 14, 2024
അമേരിക്ക ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്നതിന് കാരണം അവര്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന രാഷ്ട്രീയ ശക്തിയാണെന്ന് ധരിക്കുന്നതിനാലാണെന്ന് ഈയിടെ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ വിമര്‍ശിച്ചിരുന്നു. അമേരിക്ക പലപ്പോഴും മറ്റ് ലോക രാഷ്ട്രങ്ങളിലെ ജനാധിപത്യം പോലുള്ള കാര്യങ്ങളില്‍ മിക്കവാറും ഇടപെടല്‍ നടത്തുക പതിവാണ്. അപ്പോഴൊക്കെ അമേരിക്ക ജനാധിപത്യത്തിന്റെ ആദര്‍ശരാഷ്ട്രവും മറ്റുള്ള രാജ്യങ്ങള്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ താഴേക്കിടയില്‍ നില്ക്കുന്ന രാജ്യങ്ങളും ആയാണ് വിലയിരുത്തപ്പെടുക പതിവ്.
ഇപ്പോള്‍ ആ ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന രാജ്യത്താണ് പ്രതിപക്ഷ നേതാവായ ട്രംപിന് വെടിയേറ്റത്. ഇതിന്റെ നാണക്കേട് ഇനി അമേരിക്കയ്ക്ക് എളുപ്പം മറയ്ക്കാനാവില്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അമേരിക്കയ്ക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യ രീതികളെ വിമര്‍ശിച്ച അമേരിക്ക ജനാധിപത്യ സൂചികയില്‍ ഇന്ത്യയ്ക്ക് 100ാമത്തെ സ്ഥാനമാണ് നല്‍കിയിരുന്നത്. പ്രതിപക്ഷ നേതാവിന് വെടിയേറ്റ അമേരിക്കയ്ക്ക് ഇനി ജനാധിപത്യ സൂചികയില്‍ എത്രാമത്തെ സ്ഥാനമാണ് നല്കാന് കഴിയുക? ലോകമെങ്ങും അമേരിക്ക കേന്ദ്രമായ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് പല ഗൂഢലക്ഷ്യങ്ങളുമുണ്ട്. ഇനി ഉയര്‍ന്ന മൂല്യങ്ങള്‍ പറഞ്ഞ് ആ എന്‍ജിഒകള്‍ക്ക് മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ഭാരത് ജോഡോ യാത്രയില്‍ കശ്മീരില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടെ മഞ്ഞുകൊണ്ട് കളിക്കുന്ന ചിത്രം ഇനിയും നമുക്ക് മറക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിനും ഭരണപക്ഷത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്കും ഇന്ത്യയില്‍ എത്ര സുരക്ഷിതമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാം എന്നതിന് ഉദാഹരണമാണ് ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: