ന്യൂദല്‍ഹി: ധനുഷ്കോടി മുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍ വെയുള്ള രാമസേതുവിന്റെ സമ്പൂര്‍ണ ഭൂപടം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സമുദ്രത്തിനടിയിലായിപ്പോയ രാമസേതുവിന്റെ ഭാഗങ്ങളെയുള്പ്പെടുത്തി ആദ്യമായാണ് ഒരു ഭൂപടം തയാറാക്കിയിരിക്കുന്നത്. നാസയുടെ ഉപഗ്രഹമായ കഇഋടമേ2ല്‍ നിന്നുള്ള വിവരങ്ങളുപയോഗിച്ചാണ് ഭൂപടം നിര്‍മിച്ചതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
2018 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂപടം തയാറാക്കിയത്. പാലത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് പൊന്തിനില്ക്കുന്നുണ്ട്. അതേസമയം ഹൈദരാബാദിലേയും ജോധ്പൂരിലേയും നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ഗവേഷകര്‍ നാസയുടെ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് പ്രദേശത്ത് കപ്പലുകളുപയോഗിച്ച് ഗവേഷണം സാധ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. പാലത്തിന്റെ 99.98 ശതമാനവും അധികം ആഴമില്ലാത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കാരണം.
കൂടാതെ രാമസേതുവിന്റെ അടിയിലായി 11ല്‍ പരം നീര്‍ച്ചാലുകളും കണ്ടെത്തിയിരുന്നു. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ആഴമുള്ള നീര്‍ച്ചാലുകളാണ് കണ്ടെത്തിയത്. മാന്നാര്‍ ഉള്‍ക്കടലിനും പാക് കടലിടുക്കിനും ഇടയില്‍ ഇവ സ്വതന്ത്രമായി ഒഴുകുന്നതായും കണ്ടെത്തിയിരുന്നു.
തമിഴ്നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പു കല്ലുകള്‍ നിറഞ്ഞ പ്രദേശമാണ് രാമസേതു. 1480ലെ ശക്തമായ കൊടുങ്കാറ്റില്‍ തകരുന്നത് വരെ പാലം സമുദ്രനിരപ്പിന് മുകളിലായിരുന്നുവെന്നാണ് രാമേശ്വരത്ത് നിന്നുള്ള ക്ഷേത്ര രേഖകളില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: