അജ്ഞാതവാസത്തിനിറങ്ങിയ പാണ്ഡവരെ വേട്ടയാടാന്‍ ഇറങ്ങിയ ദുര്യോധനൻ നെല്‍പ്പാടങ്ങളും മലകളും ഉള്ള ഒരിടത്തെത്തി. പ്രകൃതി സൗന്ദര്യം നിറഞ്ഞ മലമുകള്‍ നില്‍ക്കുന്നത് കൊല്ലത്താണ്. ക്ഷീണവും ദാഹവും നിറഞ്ഞ ദുര്യോധനൻ കൊല്ലത്തെ കടുത്താംശേരി വീട്ടില്‍ വെള്ളം ചോദിച്ചു ചെന്നു. ആ വീട്ടിലെ സ്ത്രീ ദുര്യോധനന് കുടിക്കാൻ കൊടുത്ത് ഒരു കുടം കള്ള്.
ദാഹം മാറിയ സന്തോഷത്തില്‍ ദുര്യോധനൻ മലമുകളിലിരുന്ന് ആ വീടിനും നാടിനും വേണ്ടി പ്രാർഥിച്ചു. ഇഷ്ടദാനമായി 101 ഏക്കറും നല്കി. തിരികെ ഹസ്തിന പുരിയിലേക്ക് മടങ്ങുമ്പോൾ താൻ മഹാഭാരത യുദ്ധം ജയിച്ച് മടങ്ങി വരുമെന്നും വന്നില്ലെങ്കില്‍ താൻ മരിച്ചതായി കണക്കാക്കി ഉദകക്രിയകൾ നടത്തണമെന്നും കുറവ സമുദായത്തില്‍ പെട്ട കടുത്താംശേരി കുടുംബത്തോട് ആവശ്യപ്പെട്ടതായാണ് ഐതിഹ്യം.കുറവ സമുദായത്തിന്റെ 100 ക്ഷേത്രങ്ങള്‍ കൊല്ലം ജില്ലയില്‍ തന്നെയുണ്ട്.
വനവാസത്തിന് പോയ പാണ്ഡവര്‍ ദക്ഷിണേന്ത്യയിലുണ്ടെന്ന് കരുതിയാണ് ദുര്യോധനന്. പാണ്ഡവരെ തേടി കൊല്ലത്തെത്തിച്ചേര്ന്നത്. കൃത്യമായി പറഞ്ഞാല്‍ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കില്‍ പോരുവഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന പെരുവിരുത്തി മലനടയില്‍. അവിടെയാണ്. ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം. ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാതെ ആല്‍ത്തറയിലെ പീഠത്തില്‍ ഇരിക്കുന്ന ദുര്യോധനമൂര്‍ത്തി.
പൂജാരിയെ ഊരാളി എന്നാണ് അറിയപ്പെടുന്നത്. പ്രധാന വഴിപാടും കള്ളു നിവേദ്യമാണ്. ഊരാളി വെറ്റിലയും പുകയിലയും പാക്കും വെച്ച് പൂജ നടത്തും. പട്ട്, കോഴി എന്നിവയും നേര്‍ച്ചയായി സമര്‍പ്പിക്കാറുണ്ട്. പെരുവിരുത്തി മലനടയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയും പ്രശസ്തമാണ്. പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പള്ളിപ്പാനയിലെ വിവിധ പൂജകൾക്കും അതിനു ശേഷം നടക്കുന്ന മലക്കുട മഹോത്സവത്തിനുമായി ജാതിമതഭേദമന്യേ പതിനായിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: