ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍എച്ച്‌ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു. നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് 14 എല്‍എച്ച്‌ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ചുകഴിഞ്ഞു.
അടുത്ത മാസം മുതല്‍ ഈ ട്രെയിൻ എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം. അങ്ങനെ വരുമ്ബോള്‍ ട്രെയിനില്‍ 300-ല്‍ അധികം സീറ്റുകളുടെ വർധന ഉണ്ടാകും. ബംഗളൂരുവില്‍നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.55ന് എറണാകുളത്ത് എത്തും.
എറണാകുളത്തുനിന്ന് രാവിലെ 9.10ന് യാത്രതിരിക്കുന്ന ഇന്‍റർസിറ്റി രാത്രി 7.50ന് ബംഗളൂരുവില്‍ എത്തും. കോച്ചുകള്‍ എല്‍എച്ച്‌ബി ആക്കുമെന്നല്ലാതെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക