കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളിയെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി മുഖംരക്ഷിക്കാനുള്ള സിപിഎം നീക്കം പാളി. സിപിഎമ്മിനെ പ്രമോദ് കൂടുതല്‍ പ്രതിസന്ധിയിലാക്കി. അമ്മ വിശാലാക്ഷിയെയും മകന് വിശാലിനെയും സഹപ്രവര്‍ത്തകരെയും കൂട്ടി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനു മുമ്പിലെ കുത്തിയിരുപ്പു സമരം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. സിപിഎമ്മില്‍ അച്ചടക്ക നടപടിക്കു വിധേയരായ ആരും നടത്താത്ത തരം വെല്ലുവിളിയാണിത്.
പണം ആര്, ആര്‍ക്ക്, എപ്പോള്‍ കൊടുത്തെന്ന് വ്യക്തമാക്കണമെന്ന പ്രമോദിന്റെ ആവശ്യം തുടര്‍ ദിവസങ്ങളില്‍ സിപിഎമ്മിനെ വേട്ടയാടും. പിഎസ്സി കോഴ വിവാദം പരാമര്‍ശിക്കാതെ, പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയതിനും പാ
ര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കുന്നെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പില്‍. ലക്ഷങ്ങള്‍ കൈമാറിയതു സംബന്ധിച്ചുള്ള രേഖകളും സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് പ്രമോദിന്റെ ആവശ്യം. മുതിര്‍ന്ന നേതാക്കളടക്കം മുമ്പു നടപടിക്കു വിധേയരായവര്‍ നിശ്ശബ്ദരായി പാര്‍ട്ടിക്ക് വഴങ്ങിയ പതിവു തെറ്റിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുകയാണ് പ്രമോദ്.
പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് പ്രമോദിന്റെ നീക്കങ്ങള്‍. കോഴ വിവാദം എന്നൊരു സംഭവമില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ബന്ധമുള്ളതിനാലാണ് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചത്. എന്നാല്‍ ജില്ലയില്‍ പുതുതായി രൂപപ്പെട്ട വിഭാഗീയതയെ തുടര്‍ന്നാണ് ആരോപണം മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എളമരം കരീമിനുണ്ടായ കനത്ത തിരിച്ചടിയോടെയാണ് പുതിയ വിഭാഗീയത സൃഷ്ടിക്കപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിനെതിരേയുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് പിഎസ്സി കോഴ വിവാദം പുറത്തു വന്നത്. എളമരം കരീമടക്കമുള്ള വിഭാഗത്തിനെതിരേയുള്ള നീക്കമായിരുന്നു ഇത്. നേരത്തേയും പാര്‍ട്ടി നടപടിക്കു വിധേയനായ പ്രമോദ് കോട്ടൂളിയെ പിന്തുണയ്ക്കുന്നത് സിപിഎം നേതൃത്വത്തിലെ പ്രമുഖ വിഭാഗമാണ്.
ഇന്നലെ രാവിലെ ആരംഭിച്ച ജില്ലാ സെക്രട്ടേറിയറ്റിലും തുടര്‍ന്നു നടന്ന ജില്ലാ കമ്മിറ്റിയിലും പ്രമോദ് കോട്ടൂളിക്കെതിരായ നടപടിയില്‍ കടുത്ത ഭിന്നതയാണുണ്ടായത്. പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആരോപണ വിധേയരായ നേതാക്കളെ പുറത്താക്കണമെന്ന ആവശ്യത്തെ ഒരുവിഭാഗം പിന്തുണച്ചെങ്കിലും അച്ചടക്ക നടപടി പാര്‍ട്ടി നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുമെന്നായിരുന്നു മറുവിഭാഗം വാദിച്ചത്.
പ്രശ്നത്തെ നിയമപരമായി നേരിടുമെന്നാണ് പ്രമോദ് വ്യക്തമാക്കിയിരിക്കുന്നത്. ഈ നീക്കം പാര്‍ട്ടിക്കുള്ളിലും പ്രതിസന്ധി സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: