കോഴിക്കോട്: അസോസിയേഷന് ഓഫ് ആര്‍ത്രോസ്കോപ്പിക് സര്‍ജന്‍സ് ഓഫ് കേരളയുടെ ദ്വിവാര്‍ഷിക സമ്മേളനം, ആസ്കോണ്‍-2024 തുടങ്ങി. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. പരിക്കേറ്റ കായികതാരങ്ങളെ പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ സഹായിക്കുന്ന പുനരധിവാസ സാങ്കേതിക വിദ്യകളും ചികിത്സാ സൗകര്യങ്ങളും സാര്‍വത്രികമാകണമെന്നും ആരോഗ്യ മേഖലയില്‍ ഇതിനായി ഏകോപിത പരിശ്രമം ഉണ്ടാവണമെന്നും ശ്രീജിത്ത് പറഞ്ഞു.
സ്പോര്‍ട്സ് മെഡിസിനിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളുടെയും പുനരധിവാസത്തിന്റെയും നേട്ടങ്ങളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് അനുഭവങ്ങള്‍ പങ്കിട്ടു. കെഒഎ പ്രസിഡന്റ് ഡോ. അനീന് നമ്പികുട്ടി, കോഴിക്കോട് മെഡി. കോളജ് ഓര്‍ത്തോപീഡിക് വിഭാഗം മുന്‍ ഡയറക്ടറും മേധാവിയുമായ പ്രൊഫ. എന്‍.ജെ. മാണി, അസോ. ഓഫ് ആര്‍ത്രോസ്കോപ്പിക് സര്‍ജന്‍സ് ഓഫ് കേരള (എഎഎസ്കെ) പ്രസിഡന്റ് ഡോ. ഷില്ലര്‍ ടി. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: