ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗകി വസതി ഒഴിഞ്ഞു. അവരെ കാത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. അധികം ആരാധകരും ഉണ്ടായിരുന്നില്ല. ബഹളങ്ങളില്ലാതെ അവര്‍ തന്റെ ഔദ്യോഗിക മന്ത്രിവസതി ഒഴിഞ്ഞു.
ഇതിന് പിന്നാലെ കോണ്‍ഗ്രസുകാരുടെ വലിയ ട്രോളുകളായിരുന്നു. കര്‍മ്മഫലം അനുഭവിക്കുകയാണ് സ്മൃതി ഇറാനി എന്നതായിരുന്നു ഒരു ട്രോള്‍. സ്മൃതി ഇറാനിയെ ആരും ട്രോളരുതെന്ന് ഉപദേശിക്കുക വഴി സ്മൃതി ഇറാനിയെ കൂടുതല്‍ മുറിവേല്‍പ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി
സ്മൃതി ഇറാനി 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം പങ്കുവെച്ച ട്വീറ്റ്:
Such is life… A decade of my life going from one village to another, building lives, nurturing hope & aspirations, working on infrastructure ― roads, naali, khadanja, bypass, medical college and more.
To those who stood by me through loss and victory, I am forever grateful. To…
— Smriti Z Irani (@smritiirani) June 4, 2024
2014ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയോട് 1,67,196 വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോറ്റെങ്കിലും 2019ല്‍ അവര്‍ 55000ല്‍ പരം വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചിരുന്നു. 2019ല്‍ രാഹുല്‍ ഗാന്ധിയുമായി നേര്‍ക്കുനേരാണ് പോരാട്ടമെങ്കില്‍ ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരിലാല്‍ ശര്‍മ്മയ്‌ക്കു പുറമെ മായാവതിയുടെ ബിഎസ് പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. 2019ല്‍ 4.68 ലക്ഷം വോട്ടുകള്‍ ലഭിച്ച സ്മൃതി ഇറാനിയ്‌ക്ക് 2024ല്‍ ലഭിച്ചത് 3.72 ലക്ഷം വോട്ടുകള്‍ മാത്രമാണ്. ഏകദേശം ഒരു ലക്ഷത്തോളം വോട്ടുകള്‍ കുറഞ്ഞു.
അമേഠിയില്‍ തനിക്കെതിരെ എന്തോ അട്ടിമറിപ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും നടക്കുന്നതായി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ സ്മൃതി ഇറാനി ആശങ്ക ഉയര്‍ത്തിയിരുന്നു. പക്ഷെ എന്താണ് അതെന്ന് അവര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകള്‍ പൂര്‍ണ്ണമായും സ്മൃതി ഇറാനിക്ക് നഷ്ടപ്പെട്ടതായി പറയുന്നു. അതീവ രഹസ്യമായി ഈ സമുദായത്തെ 100 ശതമാനവും സ്വാധീനിക്കുന്ന രീതിയില്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ അമേഠിയില്‍ നടന്നിരുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പച്ച വര്‍ഗ്ഗീയത. പിന്നെ ബിജെപിയില്‍ തന്നെ പിണങ്ങി നില്‍ക്കുന്ന ചില ലോക്കല്‍ നേതാക്കളെയും കോണ്‍ഗ്രസും അഖിലേഷ് യാദവും ചേര്‍ന്ന് പ്രലോഭിപ്പിച്ച് പിടിച്ചിരുന്നു. ഇതും സ്മൃതിക്ക് എതിരായി.
പക്ഷെ സ്മൃതി ഇറാനി 2019ല്‍ നേടിയ വിജയം ചില്ലറയല്ല. അവര്‍ ഗാന്ധി കോട്ടയാണ് അന്ന് തകര്‍ത്തത്. അതിന്റെ പേരില്‍ അന്നു മുതലേ ഗാന്ധി കുടുംബവും സ്മൃതിയ്‌ക്കെതിരെ പല രീതികളില്‍ കരുക്കള്‍ നീക്കിയിരുന്നു. പല തവണ ഗാന്ധി കുടുംബം അമേഠിയില്‍ നടത്തിയ രഹസ്യ സര്‍വ്വേയില്‍ ഗാന്ധി കുടുംബത്തില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി നിന്നാല്‍ ജയിക്കേണ്ട കാര്യം കഷ്ടമാണെന്നായിരുന്നു ഫലം. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഭയന്നു. കാരണം രണ്ടാം തവണയും അമേഠിയില്‍ ഒരു ഗാന്ധി കുടുംബാംഗം തോറ്റാല്‍ അത് അവരുടെ അവസാനമായിരിക്കും. അതുകൊണ്ടാണ് ഒരു ഭാഗ്യ പരീക്ഷണം എന്ന നിലയില്‍ ഗാന്ധി കുടുംബവുമായി അടുത്ത് പരിചയമുള്ള കിഷോരി ലാല്‍ ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഗാന്ധി കുടുംബം എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച കുടുംബമാണ്. അവര്‍ അവരുടെ എല്ലാ സ്വാധീനങ്ങളും ഇക്കുറി സ്മൃതി ഇറാനിയ്‌ക്കെതിരെ പയറ്റിയിരുന്നു. അതില്‍ ചില നുണക്കഥകളും ജാതിക്കളിയും അവര്‍ ചേര്‍ത്തിരുന്നു. ഉദാഹരണത്തിന് ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരി സ്മൃതി ഇറാനിയാണ് എന്ന രീതിയിലെല്ലാമുള്ള കള്ളപ്രചാരണം.
എന്തായാലും സ്മൃതി ഇറാനി ഇപ്പോള്‍ മൗനത്തിലാണ്. കഴിഞ്ഞ ദിവസം അവര്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഭര്‍ത്താവ് ഇറാനിയ്‌ക്കൊപ്പം സ്മൃതി ആത്മവിശ്വാസത്തോടെ തന്നെയാണ് ക്യാമറകള്‍ക്ക് മുന്‍പില്‍ പോസ് ചെയ്തത്. തോല്‍വിക്ക് ശേഷം, തന്റെ വിജയത്തിലും പരാജയത്തിലും ഉറച്ച് നിന്നവര്‍ക്ക് സ്മൃതി ഇറാനി നന്ദി പറഞ്ഞിരുന്നു. പക്ഷെ ഈ മൗനത്തിന് ശേഷം സ്മൃതി ഇറാനി തിരിച്ചുവരുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. അവരുടെ മുറിവേറ്റിടത്ത് നിന്നും ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കഴിവ് അപാരമാണെന്ന് അവരെ അടുത്തറിയുന്നവര്‍ പറയുന്നു. ചിലപ്പോള്‍ ബിജെപി പാര്‍ട്ടിയുടെ ചുമതലകളിലേക്ക് അവര്‍ എത്തിയേക്കാം. എന്തായാലും 2029ല്‍ അമേഠിയില്‍ മറ്റൊരു സ്മൃതി ഇറാനിയെ നിങ്ങള്‍ കാണും. രാഹുല്‍ ഗാന്ധിയുടെ മുറിവില്‍ ഉപ്പു തേച്ചുകൊണ്ടുള്ള ഇരട്ടിപരിഹാസത്തിന് അന്ന് സ്മൃതി തന്നെ മറുപടി നല്‍കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: