കോട്ടയം: കാര്‍ഷിക ഗവേഷണത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുന്ന കണ്ടുപിടുത്തവുമായി മഹാത്മാഗാന്ധി സര്‍കലാശാലയിലെ സ്റ്റാര്‍ട്ടപ്പ്. ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്ററിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ് അഗ്രോടീന്‍ ലാബ് ആണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി താപനില ക്രമീകരിച്ച് സസ്യങ്ങള്‍ വളര്‍ത്തുന്നതിന് അനുയോജ്യമായ ചേമ്പറുകള്‍ വളരെ കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്തത്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന പ്ലാന്റ് ചേമ്പറുകള്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. നൂതന സാങ്കേതിക സംവിധാനങ്ങളുള്ള 2 ചേംബറുകളാണ് അഗ്രോടീന്‍ തയ്യാറാക്കിയത് . അഡ്വാന്‍സ്ഡ് ചേംബറിന് അറുപതിനായിരം രൂപയും സെമി അഡ്വാന്‍സ്ഡ് ചേംബറിന് 40,000 രൂപയാണ് വില. സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്മെന്റിന് വേണ്ടിയാണ് ഇവ തയ്യാറാക്കിയത് . ഇത്തരം ചേംബറുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നത് പരിഗണനയിലുണ്ട്. നൂതന കൃഷി രീതികള്‍ പിന്തുടരുന്നവര്‍ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും സംവിധാനങ്ങളും അഗ്രോടീന്‍ തയ്യാറാക്കി നല്‍കുന്നുണ്ട് . ഫോണ്‍ 9562603120.
പ്രതികരിക്കാൻ ഇവിടെ എഴുതുക: