സിയോള്‍: അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയയുടെ സൈനിക ശക്തി വിപുലീകരിക്കാനുള്ള തീരുമാനത്തില്‍ വിമര്‍ശനമുന്നയിച്ച് ഉത്തര കൊറിയ. നാറ്റോ രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും ഇടങ്ങളില്‍ സൈനികശക്തി വിപുലീകരിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായാണ് ദക്ഷിണ കൊറിയയിലും സൈനിക ശക്തി വിപുലീകരിക്കുന്നത്. നാറ്റോ ഉച്ചകോടിയില്‍ നടത്തിയ ഈ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നതായി ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.
ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ സൈനിക ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് പ്രതിരോധ സംവിധാനം രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. നാറ്റോ ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതില്‍ ധാരണയായത്. എന്നാല്‍ അമേരിക്കയും നാറ്റോയും ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നാറ്റോയില്‍ ഉയര്‍ന്നുവന്ന നിലപാടുകള്‍ ആഗോളസമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വൈകാതെ തെളിയുമെന്നും ഉത്തര കൊറിയ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: