കോഴിക്കോട്:ഇടയ്‌ക്ക് ഒഴിഞ്ഞ് നിന്ന മഴ ഉത്തര കേരളത്തില്‍ കനത്ത നാശം വിതയ്‌ക്കുന്നു.കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
നാദാപുരത്ത് ആളില്ലാതിരുന്ന കെട്ടിടം രാവിലെ ഇടിഞ്ഞു വീണു. വടകര മീത്തലങ്ങാടിയില്‍ കുന്നിടിഞ്ഞു. ഇതോടെ സമീപത്തെ വീടുകള്‍ ഭീഷണിയിലായി. മടപ്പള്ളി മാച്ചിനാരിയില്‍ ദേശീയപാതയുടെ മതില്‍ ഇടിഞ്ഞു. ഉച്ചയ്‌ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞു.
വയനാട്ടിലും മഴ വലിയ നാശം വിതച്ചു. ശക്തമായ മഴയില്‍ പിണങ്ങോട് റോഡ് തകര്‍ന്നു.പുഴയ്‌ക്കലില്‍ എടത്തറക്കടവ് പുഴയോട് ചേര്‍ന്ന 25 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ സമീപത്തെ അറ് വീടുകള്‍ അപകട ഭീഷണിയിലായി. വെണ്ണിയോട് രണ്ട് കിണറുകളും ഇടിഞ്ഞ് താഴ്ന്നു. വലിയകുന്നില്‍ കൂട്ടിയാനിക്കല്‍ മേരിയുടെയും കരിഞ്ഞകുന്ന് കുന്നത്തുപീടികയില്‍ ജലീല്‍ ഫൈസിയുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞ് താഴ്ന്നത്.
അപകടാവസ്ഥയിലായ വീടുകളിലെ കുടുംബങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. റവന്യു അധികൃതരും സ്ഥലത്ത് പരിശോധന നടത്തി.മഴയില്‍ മൂപ്പൈനാട് താഴെ അരപ്പറ്റയില്‍ ഒരു വീടും തകര്‍ന്ന് വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: