തിരുവനന്തപുരം: രണ്ടാം ഇടത് പക്ഷ സര്‍ക്കാര്‍ അഹങ്കരിക്കുന്ന നേട്ടങ്ങളെ കാറ്റില്‍ പറത്തുന്ന പ്രസംഗവുമായി മാത്യു കുഴന്‍നാടന്‍. “പ്ലസ് ടൂവില്‍ എ പ്ലസ് കൊടുക്കുന്നതില്‍ അഹങ്കരിക്കുന്ന നമ്മള്‍ പക്ഷെ ഉന്നതവിദ്യാഭ്യാസത്തില്‍ ഏറെ പിറകിലാണ്. നമ്മള്‍ നിയമസഭയില്‍ കേരളം വിദ്യാഭ്യാസത്തില്‍ ബെസ്റ്റാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഐഐടിയിലും ഐഐഎമ്മിലും 1.08 ശതമാനം വിജയമേ കേരളത്തിന് നേടാന്‍ സാധിക്കുന്നുള്ളൂ. “- മാത്യു കുഴന്‍നാടന്‍ പറഞ്ഞു.
പൊതുവേദിയിൽ ഇത് അവതരിപ്പിക്കാൻ കഴിയാതെ പ്രബുദ്ധതയിൽ വീർപ്പുമുട്ടി കഴിയുന്നവരാണ് നമ്മുടെ ചെരുപ്പുകടയിലെയും തുണി കടയിലെയും ചേട്ടനും ചേച്ചിമാരും, കൂടാതെ നാണക്കേടുകൊണ്ടു ശമ്പളം പുറത്തു പറയാതിരിക്കുന്നവരാണ് സർക്കാർ ഇതര സ്കൂളുകളിലെ അധ്യാപകർ! ഒപ്പിടുമ്പോൾ മാത്രം അഞ്ചക്ക ശമ്പളമുള്ളവർ! pic.twitter.com/dY1131YGPm
— AVS (@avs_IND) July 13, 2024
“ഇന്ത്യയില്‍ തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളം. ഇവിടെ ജമ്മു കശ്മീരിനെയും കടന്ന് 31.8 ശതമാനത്തില്‍ നില്‍ക്കുകയാണ് കേരളത്തിന്റെ തൊഴിലില്ലായ്‌മ. കേരളത്തിന്റെ ചെറുപ്പക്കാരന്റെ മാനസികാവസ്ഥ എന്താണെന്നറിയാമോ- എനി പ്ലേസ് ഈസ് ബെറ്റര്‍ ദേന്‍ കേരള (Any place is better than Kerala) (കേരളത്തിനേക്കാള്‍ മെച്ചപ്പെട്ടതാണ് മറ്റ് ഏത് സ്ഥലവും)”. – മാത്യു കുഴല്‍നാടന്‍ പറയുന്നു.
“ഇവിടെ അമ്മയേയും അച്ഛനേയും ബംഗാളിയെ നോക്കാന്‍ ഏല്‍പിച്ചിട്ട് യുകെയില്‍ സായിപ്പിന് മരുന്നെടുത്ത് കൊടുക്കുന്ന. ഒരു ചെറുപ്പക്കാരനുണ്ട്. ആ യുവാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിന് പിന്നില്‍ കേരളത്തിന്റെ നിരവധി സാമൂഹ്യ രാഷ്‌ട്രീയ പ്രശ്നങ്ങള്‍ ഉണ്ട്.”- മാത്യു കുഴന്‍നാടന്‍ പറയുന്നു.
“കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് അഭിമാനമില്ല. ഇവിടെ ജീവിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം നമുക്ക് കൊടുക്കാന്‍ കഴിയുന്നില്ല. 6000നും 6500നും 7000നും ജോലി ചെയ്യേണ്ടിവരുന്ന ഒട്ടേറെ യുവാക്കള്‍ ഇവിടെയുണ്ട്. അവര്‍ക്ക് അവരുടെ ശമ്പളം പുറത്തുപറയാന്‍ പറ്റില്ല. അവര്‍ നാടുവിട്ട് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ”-മാത്യു കുഴല്‍നാടന്‍ പറയുന്നു..
“ഐടി വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നിന്ന കേരളത്തിലേക്ക് ഐടി കമ്പനികള്‍ ഒഴുകിയെത്തുമായിരുന്നു. പക്ഷെ അത് കന്യാകുമാരിയിലും കാസര്‍കോഡും തടയപ്പെട്ടത് ഒരു പ്രത്യേക (കമ്മ്യൂണിസ്റ്റ്) പ്രത്യയശാസ്ത്ര പിടിവാശി മൂലമാണ്. അത് വഴിമാറി ഒഴുകിയതാണ് ബെംഗളൂരിലേക്ക്. അത് വഴിമാറി ഒഴുകിയതാണ് ഹൈദരാബാദിലേക്ക്. അതുകൊണ്ട് ഈ ചെറുപ്പക്കാര്‍ അങ്ങേയറ്റം നിരാശരാണ്.”- മാത്യു കുഴല്‍നാടന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: