ന്യൂദല്‍ഹി: താന്‍ എംപിയായ മണ്ഡലത്തില്‍ ഒരു മുസ്ലിം ഉസ്താദിന് നല്‍കിയത് വീട്, ടോയ്ലറ്റ്, റേഷന്‍, 5ലക്ഷത്തിന്റെ ആയുഷ്മാന്‍ ഭാരത്, എല്‍പിജി സിലിണ്ടര്‍ എന്നിങ്ങനെ സഹായങ്ങള്‍ നല്കി. പക്ഷെ അയാള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്.
“എനിക്ക് താങ്കള്‍ വോട്ട് ചെയ്തോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എന്റെ ഹൃദയം തകര്‍ന്നു”- ഗിരിരാജ് സിങ്ങ് പറയുന്നു. 2014ലും 2019ലും 2024ലും എംപിയായി ജയിച്ച ബിജെപി നേതാവാണ് ഗിരിരാജ് സിങ്ങ്. 2019ല്‍ കനയ്യ കുമാറിനെ ബീഹാറിലെ ബെഗുസരായില്‍ തോല്പിച്ചു.
മുസ്ലിം വോട്ടര്‍മാര്‍ തനിക്ക് ഇക്കുറി വോട്ട് ചെയ്തില്ലെന്നും സനാതനത്തെ തളര്‍ത്തുന്ന പ്രവണതയാണ് ഇതെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു. മോദിയെ പ്രധാനമന്ത്രിയാക്കണം എന്ന് ബിജെപിയ്ക്കകത്ത് ശക്തിയുക്തം വാദിച്ച നേതാവ് കൂടിയാണ് ഗിരിരാജ് സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: