തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്നും തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈ വച്ച് പറയണം. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അതിനായുള്ള ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നത്. 1997 മുതൽ ഇതുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പദ്ധതി നടപ്പിലായപ്പോൾ പദ്ധതിക്കൊപ്പം നിലകൊള്ളാനാണ് ശ്രമിക്കുന്നത്.”- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം തള്ളുകളുടെ അലയൊലി ഏകദേശം ഒടുങ്ങിയമട്ടാണ്. കോണ്‍ഗ്രസുകാരുടെ പരിഭവവും തീര്‍ന്നിട്ടില്ല. ഇനി ശ്രദ്ധിക്കാനുള്ളത് അവസരങ്ങളുടെ വേലിയേറ്റങ്ങളില്‍ സ്വജനപക്ഷപാതം കാട്ടുന്ന സിപിഎം, ഇനി മറ്റുള്ളവരുടെ ജോലി സാധ്യതകള്‍ നഷ്ടപ്പെടുത്തുമോ എന്നതാണ്.
തുറമുഖവുമായി ബന്ധപ്പെട്ട പ്രധാന തൊഴിലവസരങ്ങള്‍ ഭൂരിഭാഗവും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളാണ്. തുറമുഖവുമായി ബന്ധപ്പെട്ടു നേരിട്ടുള്ള തൊഴിലവസരങ്ങളെല്ലാം ഔദ്യോഗികമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്നുള്ള അറിയിപ്പു പ്രകാരമാണ് അപേക്ഷിക്കേണ്ടത്.
എന്‍ജിനീയറിങ്, എംബിഎ തുടങ്ങിയ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍, ഫിനാന്‍സ്, അക്കൗണ്ട്‌സ് തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവര്‍ക്ക് തൊഴിലവസരങ്ങളുണ്ടാകും. തുറമുഖത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഇന്റര്‍ ടെര്‍മിനല്‍ വെഹിക്കിള്‍ (ഐടിവി) ഓടിക്കാന്‍ വൈദഗ്ധ്യവും ലൈസന്‍സും ഉള്ളവര്‍ക്ക് എല്ലാ തുറമുഖങ്ങളിലും അവസരം ലഭിക്കും. വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും വൈദഗ്ധ്യം നേടിയവര്‍, പ്ലമര്‍, ഇലക്ട്രിഷ്യന്‍, െ്രെഡവര്‍ തുടങ്ങി ക്ലീനിങ് വിഭാഗത്തില്‍ വരെ തൊഴിലവസരങ്ങളുണ്ടാകും.
തുറമുഖവുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ അസാപ്പും അദാനി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും ചേര്‍ന്ന് വിഴിഞ്ഞത്ത് പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: