തൃപ്പൂണിത്തുറ: ഏഴ് വര്‍ഷമായി മസ്‌കുലര്‍ ഡിസ്‌ട്രോഫി അസുഖത്തിന് അടിമയായ സൂര്യദേവിന് സേവാഭാരതിയുടെ കൈത്താങ്ങ്. ഇടുക്കി സ്വദേശികളും 25 വര്‍ഷമായി എരൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന വിജയകുമാര്‍-ജിജിമോള്‍ ദമ്പതികളുടെ മകനാണ് സൂര്യദേവ്.
തന്റെ വൈകല്യങ്ങളെ എല്ലാം തരണം ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയ ഈ കൊച്ചുമിടുക്കന് കഴിഞ്ഞ എസ്എല്‍എല്‍എസ്‌സി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടി തിളക്കമാര്‍ന്ന വിജയവും കൈവരിച്ചു.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബയോമാത്‌സില്‍ പ്ലസ് വണ്ണിന് പ്രവേശനം നേടി. ചിത്രകാരന്‍ കൂടിയാണ് സൂര്യദേവ്. ബുദ്ധിമുട്ട് അറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ ഓട്ടോമാറ്റിക് വീല്‍ ചെയര്‍ നല്‍കാന്‍ തീരുമാനിച്ചു. സൂര്യദേവിന്റെ ശരീര ഘടനയ്‌ക്കു അനുസരിച്ച് പ്രത്യേകമായി വീല്‍ചെയര്‍ നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.
സ്‌കൂളില്‍ വച്ച് പ്രിന്‍സിപ്പല്‍ പി.പി. മിനി അധ്യക്ഷയായ ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ രാംകുമാര്‍ വീല്‍ ചെയര്‍കൈമാറി. സേവാഭാരതി തൃപ്പൂണിത്തുറ പ്രസിഡന്റ് മണി ചിറ്റാടി, വൈസ്പ്രസിഡന്റ് ദിവാകരന്‍, സെക്രട്ടറി സതീഷ്‌കുമാര്‍, കൗണ്‍സിലര്‍ സാവിത്രി നരസിംഹറാവു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: