തിരുവല്ല: അമ്പതാം വര്‍ഷത്തില്‍ ബാലഗോകുലം സംഘടനാ സംവിധാനത്തില്‍ സമഗ്രമാറ്റം. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചായിരിക്കും ഇനി മുതല്‍ പ്രവര്‍ത്തനം. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് വിഭജനം.
ബാലപ്രസ്ഥാനം ആണെങ്കിലും ഭാരവാഹികള്‍ മുതിര്‍ന്നവര്‍ എന്നതിനും മാറ്റം വരുന്നു. കുട്ടികളുടെ പ്രതിനിധികള്‍ അടങ്ങുന്ന ബാലസമിതികള് എല്ലാതലത്തിലും നിലവില്‍ വരും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ബാലസമിതിയുടെ പ്രത്യേക സമ്മേളനവും നടന്നു.
ബാലഗോകുലത്തിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ് ബാലസമിതി രൂപീകരണമെന്ന് അധ്യക്ഷന്‍ ആര് പ്രസന്നകുമാര്‍ പറഞ്ഞു.
ബാലഗോകുലം സംഘടനയുടെ നിയന്ത്രണം പൂര്‍ണ്ണമായും ബാലിക ബാലന്മാരുടെ കരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തുടക്കം കൂടിയാണിത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: