ന്യൂദല്‍ഹി: ബിജെപി അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞാല്‍ അത് പഴയ കാര്യമാണെന്ന് പറയും. അതേ സമയം രാഹുല്‍ ഗാന്ധി സവര്‍ക്കറെക്കുറിച്ച് പറഞ്ഞാല്‍ അത് പുതുപുത്തന്‍ കാര്യമാണെന്ന് പറഞ്ഞ് സ്ഥാപിക്കും. ഇങ്ങിനെയാണ് മോദിവിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായി മോദി വിരുദ്ധ വിഷം തുപ്പുന്നത്.
ഇനി രാജ് ദീപ് സര്‍ദേശായി പറയുന്നത് കേള്‍ക്കുക:”അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് 1977ല്‍ തെക്കേ ഇന്ത്യയില്‍ വിജയിച്ചു. അടിയന്തരാവസ്ഥയുടെ പ്രശ്നം അനുഭവിച്ചത് വടക്കേയിന്ത്യ മാത്രമാണ്.” ഇവിടെ അടിയന്തരാവസ്ഥയെ വടക്കേയിന്ത്യയുടെ മാത്രം പ്രശ്നമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് രാജ് ദീപ് സര്‍ദേശായി. അതുവഴി അടിയന്താവസ്ഥ അത്ര വലിയ പ്രശ്നമല്ലെന്നും വടക്കേയിന്ത്യക്കാരുടെ മാത്രം പ്രശ്നമാണെന്നും രാജ് ദീപ് സര്‍ദേശായി പറയാന്‍ ശ്രമിക്കുന്നു. ഇതുവഴി അടിയന്തരാവസ്ഥാദിനമായ ജൂണ്‍ 25നെ സംവിധാനങ്ങളെ തച്ചുടച്ച ദിനമായി (സംവിധാന ഹത്യാദിനം) ആചരിക്കാന്‍ മോദി ആവശ്യപ്പെട്ടതിനെ ഒരു അനാവശ്യകാര്യമാണെന്ന് അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് രാജ് ദീപ് സര്‍ദേശായി. രാജ് ദീപിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരാണ് മോദിയെയും അദ്ദേഹത്തിന്റെ പുരോഗമന ആശയങ്ങളേയും തലതിരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഇനി അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് അപ്രസക്തമാണെന്ന് വരുത്താന്‍ രാജ് ദീപ് സര്‍ദേശായി പറയുന്നത് കേള്‍ക്കുക:”2024ല്‍ ഇരുന്ന് 1975ലെ കാര്യങ്ങള്‍ പറയുന്നതിന് അര്‍ത്ഥമില്ല. രാഷ്ട്രീയം എന്നത് റിയര്‍വ്യൂ മിററിലൂടെ നോക്കലല്ല. (പിന്നിലുള്ളത് കാണിച്ചു തരുന്ന കണ്ണാടി)”.
അതേ സമയം രാഹുല്‍ ഗാന്ധി 1940കളിലും 50കളിലും 60കളിലും ഉള്ള വീര്‍ സവര്‍ക്കറെ വിമര്‍ശിച്ച് എന്തെങ്കിലും സംസാരിച്ചുവെന്നിരിക്കട്ടെ. ഉടനെ രാജ് ദീപ് സര്‍ദേശായി പറയും ഇതാണ് രാഷ്ട്രീയമെന്ന്. പഴയ കാലത്തെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ രാജ് ദീപ് സര്‍ദേശായിക്ക് അതിന് റിയര്‍ വ്യൂ മിററിലൂടെയുള്ള കാഴ്ചയാവില്ല. പകരം രാഹുല്‍ ഗാന്ധി ഇന്നത്തെ രാഷ്ട്രീയം പറഞ്ഞു എന്നേ രാജ് ദീപ് സര്‍ദേശായി വ്യാഖ്യാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: