തുരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തിന് വഴിയൊരുക്കിയത് കോര്‍പറേഷനാണെന്ന് ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ വി വി രാജേഷ്.കോര്പ്പറേഷന് ഭരണം പരാജയമാണെന്ന് പറഞ്ഞ രാജേഷ് തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതില്‍ കോര്പറേഷന് പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.എത്രയും പെട്ടെന്ന് തൊഴിലാളിയെ ആരോഗ്യവാനോടെ ലഭിക്കുമെന്ന പ്രതീക്ഷയാണുളളതെന്ന് അദ്ദേഹം പറഞ്ഞു.
കൃത്യമായി മാലിന്യ സംസ്കരണം ഇല്ലാതായതിനാല്‍ വലിച്ചെറിയപ്പെടുന്ന മാലിന്യം അടിഞ്ഞുകൂടിയാണ് അപകടം ഉണ്ടാകാനിടയായിരിക്കുന്നതെന്ന് വിവി രാജേഷ് ചൂണ്ടിക്കാട്ടി. മാലിന്യം ഒഴുകിപോകേണ്ട എല്ലാ ഓടയിലും ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. നഗരസഭ തൊഴിലാളികള്‍ കൃത്യമായി മാലിന്യം ശേഖരിക്കുന്നില്ല. മാലിന്യ സംസ്കരണവും നടക്കുന്നില്ലെന്ന് വി വി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണത്തിനായി ചെലവിട്ട കോടിക്കണക്കിന് രൂപ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പക്വതയില്ലാത്ത കരങ്ങളിലാണെന്ന് വി വി രാജേഷ് കുറ്റപ്പെടുത്തി. പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള പക്വതയും പാകതയും ഇല്ല. മാലിന്യ സംസ്കരണത്തിനായുള്ള പണം വകമാറ്റി ചെലവഴിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. മേയര്‍ക്ക് തര്‍ക്കുത്തരം പറയാനല്ലാതെ വേറെയൊന്നും പറയാനറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: