കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി സിപിഎം. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കും. റിയൽ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്‌ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോർട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം. സംഭവം വിവാദമായതിനെ തുടർന്ന് ഇയാൾക്കെതിരായ നടപടി സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചർച്ചചെയ്തത്. പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നും മറുവിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു.
മന്ത്രി പി.എമുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ആരോപണം. തുടർന്ന് 22 ലക്ഷം രൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി നൽകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇടപെടുമെന്നും പ്രമോദ് ഉറപ്പു നൽകുകയും ചെയ്തെന്നും പരാതിക്കാരൻ പറയുന്നു. പദവി ലഭിക്കാതെ വന്നതോടെയാണ് ഇയാൾ പാർട്ടിക്ക് പരാതി നൽകുന്നത്. വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസും ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: