കാഠ്മണ്ഡു : നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തായി. പാര്‍ലമെന്റില്‍ നേപ്പാളി കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റും (സിപിഎന്‍ യുഎംഎല്‍) ഒരുമിച്ചതോടെയാണ് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പുറത്തായത്.
275 അംഗ പാര്‍ലമെന്റില്‍ 63 പേരുടെ മാത്രം പിന്തുണയേ പ്രചണ്ഡയ്ക്ക് ലഭിച്ചുളളൂ.പ്രമേയത്തെ 194 പേര് എതിര്‍ത്തു വോട്ട് ചെയ്തു. ഒരംഗം വിട്ടുനിന്നു.
സിപിഎന്‍ യുഎംഎല്‍ ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ കെ.പി.ശര്‍മ ഒലി വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷെര്‍ ബഹാദൂര്‍ ദുബെയും ശര്‍മ ഒലിയും ഇപ്പോഴത്തെ പാര്‍ലമെന്റിന്റെ കാലാവധി തീരുന്നതു വരെ പ്രധാനമന്ത്രിസ്ഥാനം പങ്കിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: