ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ അനുഗ്രഹം തേടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എത്തി. ചീഫ് ജസ്റ്റിസിന്റെ അയോധ്യാ സന്ദര്‍ശനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്.
2019 നവമ്പര്‍ 19ന് ബാബ്റി മസ്ജിദ്-അയോധ്യാതര്‍ക്കത്തില്‍ വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചില്‍ ഡി.വൈ. ചന്ദ്രചൂഡും ഉണ്ടായിരുന്നു. ആ വിധിയിലാണ് 500 വര്‍ഷം പഴക്കമുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രീരാമന്റെ ജന്മസ്ഥലമായ തര്‍ക്കപ്രദേശത്ത് ശ്രീരാമക്ഷേത്രം പണിയാനും മുസ്ലിങ്ങള്‍ക്ക് വേറെ ഒരിടത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കാനും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വിധിച്ചത്.
ജനവരി 22ന് അയോധ്യാക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങളിനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: