Kerala

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷം; 9 വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്തു

ആക്രമണത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശി സിനാന് കൈയ്ക്ക് പരിക്കേറ്റു

Published by

തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു.കോളേജിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മറ്റ് വിദ്യാര്‍ത്ഥികളുമായാണ് ഏറ്റുമുട്ടിയത്.

തുറിച്ച് നോക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് കോളേജിലെ പൂന്തോട്ടത്തിലും പിന്നീട് കോളേജിന് മുന്നിലും സംഘര്‍ഷം ഉണ്ടായിരുന്നു.

ആക്രമണത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശി സിനാന് കൈയ്‌ക്ക് പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 9 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തത്. റോഡില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തല്ല് നടത്തുന്നത് വ്യക്തമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by