തിരുവനന്തപുരം: താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിട്ടും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്ണപരിഹാരമായിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
.അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് പ്രശ്നം നേരിടും.
മലപ്പുറത്ത് ഒരു സയന്‍സ് ബാച്ച് പോലും പുതുതായി അനുവദിച്ചിട്ടില്ല.സയന്‍സ് ബാച്ചുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.
ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട് മെന്റ് കഴിഞ്ഞു. എന്നിട്ടും പാലക്കാടും കോഴിക്കോടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് കിട്ടിയിട്ടില്ല. ഈ ജില്ലകളില്‍ ഒറ്റ താല്‍ക്കാലിക ബാച്ചുകള്‍ പോലും അനുവദിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: