തിരുവനന്തപുരം: വ്യത്യസ്ത മന്ത്രാലയങ്ങളില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ഭാരവാഹികള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തും നല്കി.
മണിപ്പൂര്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ചതായിരുന്നു കൂടിക്കാഴ്ച. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.
രാജ്യത്ത് വിവിധയിടങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും അതില്‍ ആശങ്കയുണ്ടെന്നും സിബിസിഐ പ്രധാനമന്ത്രിയോട് പറഞ്ഞു.ക്രൈസ്തവ സമൂഹം ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളായവരാണ്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കപ്പെടുന്നു. ക്രൈസ്തവ സമൂഹം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് എതിരാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ദളിത് ക്രൈസ്തവര്‍ക്കും സംവരണ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്തീയ ആരാധനാലയങ്ങളെ കുറിച്ച് അസത്യങ്ങളും അഭ്യൂഹങ്ങളും പടരുന്നുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്നും നമുക്ക് നോക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ക്രൈസ്തവ സഭ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. സഭക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല. എന്നാല്‍ രാഷ്ട്രീയ നിലപാടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ നിലപാടെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: