ന്യൂദല്‍ഹി: എല്ലാ വര്‍ഷവും ജൂണ്‍ 25 ‘സംവിധാന്‍ ഹത്യ ദിവസ്’ (ഭരണഘടനാ ഹത്യാ ദിവസം) ആയി ആചരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു,
1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനെ അനുസ്മരിച്ചാണ് ഭരണഘടനാ ഹത്യാ ദിനം ആചരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ ഗസറ്റ് വിജ്ഞാപനം പങ്ക് വച്ച് കൊണ്ടാണ് ഭരണഘടനാ ഹത്യാ ദിനം ആചരിക്കുന്ന കാര്യം പുറത്തു വിട്ടത്.
ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് പേരെ അന്ന് ജയിലിലടച്ചു.മാധ്യമങ്ങളെ നിശബ്ദരാക്കി.സ്വേച്ഛാധിപത്യ മനോഭാവത്തോടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുകയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു.
‘എല്ലാ വര്‍ഷവും ജൂണ്‍ 25 ‘സംവിധാന്‍ ഹത്യ ദിവസ്’ ആയി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വഹീനമായ വേദനകള്‍ നേരിടേണ്ടിവന്ന എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും,” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടതിന്റെ ഓര്‍മ്മപ്പെടുത്തലായി ഈ ദിനം ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സില്‍ കുറിച്ചു.
അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും ആദരവ് അര്‍പ്പിക്കുന്ന ദിനം കൂടിയാണിത്. കോണ്‍ഗ്രസുകാര്‍ ഇന്ത്യക്ക് നല്‍കിയ ഇരുണ്ട കാലമാണിതെന്നും മോദി കുറിച്ചു.
അതേസമയം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: