തിരുവനന്തപുരം: തടവുകാര്‍ക്ക് ആസക്തി രോഗത്തിന് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി ആരോഗ്യ, എക്സൈസ്, ജയില്‍ വകുപ്പുകള്‍ സംയുക്തമായി അനുയോജ്യമായ പദ്ധതി ജില്ലയിലെ ഏറ്റവും വലിയ ജയിലിലോ അല്ലെങ്കില്‍ സെന്‍ട്രല്‍ ജയിലിലൊ ആരംഭിക്കും. അവിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം വിനിയോഗിക്കുന്ന കാര്യവും പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. എം. രാജഗോപാലന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജയിലുകളില്‍ പ്രവേശിക്കപ്പെടുന്നവര്ക്കു അവരുടെ അഡ്മിഷന് സമയത്തെ ഹെല്‍ത്ത് സ്ക്രീനിങ് റിപ്പോര്‍ട്ടില്‍ ലഹരിയോടുള്ള ആസക്തി രോഗം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും അതു വെളിപ്പെടുത്താതെയാണ് അന്തേവാസികള്‍ പലരും ജയിലില്‍ എത്തുന്നത്. അത്തരത്തില്‍ ജയിലിലെത്തി കുറച്ചുനാള്‍ കഴിയുമ്പോഴാകും തടവുകാരുടെ വിത്ഡ്രോവല്‍ ലക്ഷണങ്ങള്‍ ജയില്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുക. ഇങ്ങനെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന തടവുകാരെ ഉടന്‍ ജയിലിന് പുറത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയാണ് ചെയ്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: