ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇറ്റലിയുടെ ജാസ്മിന് പവോലിനി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്നാം സെറ്റിലെ ടൈബ്രേക്കറിലാണ് മത്സരഫലം നിര്‍ണയിക്കപ്പെട്ടത്. ടൂര്‍ണമെന്റില്‍ അത്ഭുത കുതിപ്പുമായെത്തിയ ക്രൊയേഷ്യക്കാരി ഡോന്ന വെക്കിച്ചിന്റെ കുതിപ്പ് നിലച്ചു.
രണ്ട് താരങ്ങളും ചരിത്രത്തില്‍ ആദ്യമാണ് വിംബിള്‍ഡണ്‍ സെമിയിലെത്തിയത്. ടൂര്‍ണമെന്റില്‍ ഏഴാം സീഡ് താരമായെത്തിയ പവോലിനിക്ക് നാളെയാണ് ഫൈനല്‍. ഇന്നലത്തെ കളിയില്‍ സ്കോര്‍ 2-6, 6-4, 7-6(10-8)നാണ് പാവോലിനി ഫൈനല്‍ ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: