കൊച്ചി: മുന്‍ ബാസ്കറ്റ് ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ട് സംഘടിപ്പിക്കുന്ന ഏഴാമത് കോണ്‍ക്ലേവ് 2024 നാളെയും മറ്റന്നാളുമായി നടക്കും. ഒളിംപ്യന്‍ സ്വാമി നടേശാനന്ദ സരസ്വതി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മുന്‍പ് എന്‍. അമര്‍നാഥ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1980ലെ മോസ്കോ ഒളിംപിക്സില്‍ ഭാരത ബാസ്കറ്റ് ബോള്‍ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.
കൊച്ചിയില്‍ കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ നടക്കുന്ന രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ ലോകമെമ്പാടുമുള്ള 300ലധികം മുന്‍ ബാസ്ക്കറ്റ്ബോള്‍ കളിക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. ചെന്നൈ ജാമേഴ്സും കൊച്ചിന് ഹൂപ്പേഴ്സും തമ്മിലുള്ള സെലിബ്രേറ്ററി മത്സരമായിരിക്കും ഇത്തവണത്തെ പ്രധാന ആകഷണ ഇനങ്ങളില്‍ ഒന്ന്.
ചെന്നൈ ജാമേഴ്സിനെ പ്രതിനിധീകരിച്ച് ചെന്നൈ ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി കോ-വൈസ് ചാന്‍സലര്‍ ഡോ. അശോക് ജോര്‍ജ്ജ് വര്‍ഗീസ്, പിന്നണി ഗായകന് വിജയ് യേശുദാസ്, ഏഷ്യന്‍ ഓള് സ്റ്റാറും മുന്‍ ഭാരത ക്യാപ്റ്റനുമായ ജയശങ്കര്‍ സി. മേനോന്, തമിഴ് സിനി ആര്‍ട്ടിസ്റ്റ് ഹരീഷ്, അന്താരാഷ്ട്ര താരം വിനീത് രവി മാത്യു തുടങ്ങിയവരും ഭാരത പരിശീലകനും ദേശീയ ടീം മുന്‍ ക്യാപ്റ്റനുമായ സി.വി. സണ്ണി, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റും ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ സാരഥിയുമായ നവാസ് മീരാന്‍, എയര്‍ വൈസ് മാര്‍ഷല്‍ ബിജോ മാമ്മന്‍, ചലച്ചിത്ര സംവിധായകന് സിബി മലയില്‍ , ഇന്റര്‍നാഷണല്‍സ് സുബാഷ് ജെ. ഷേണായി, നടന് സെബി വി. ബാസ്റ്റിന് എന്നിവര്‍ കൊച്ചി ഹൂപ്പേഴ്സിനായി കളത്തിലിറങ്ങും.
മുപ്പതിന് മുകളിലുള്ളതും മിക്സഡ് വിഭാഗത്തിലുള്ളതുമായ 3ഓണ്‍ 3 മത്സരങ്ങളായിരിക്കും ഇവന്റിലെ മറ്റൊരു ഇനം. ഫൈവ് ഓണ്‍ ഫൈവ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ 40+, 50+, 60+ ക്യാറ്റഗറിയിലുംമായി ഒന്‍പതു ടീമുകളും, വനിതാ വിഭാഗത്തില്‍ രണ്ടു ടീമുകളും മത്സരിക്കും. ത്രീ ഓണ്‍ ത്രീ വിഭാഗത്തില്‍ പത്തു ടീമുകളും വനിത അന്താരാഷ്ട്ര താരങ്ങളായ ലീലാമ്മ സന്തോഷ്, മോളി മാത്യു, റെന്നി ഹരിലാല്‍, ഇന്ദുലേഖ, മോളി മാത്യു, മേഴ്സി ഇഗ്നേഷ്യസ് മുതലായവരുടെ സാനിധ്യവും കോണ്‍ ക്ലേവിനു മികവേകും. നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന കോണ്‍ക്ലേവ് മറ്റന്നാള്‍ ഉച്ചയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: