കോട്ടയം: അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറിന്റെയോ അനുമതിക്കത്തുണ്ടെങ്കില് വിദ്യാര്‍ത്ഥികള്‍ക്ക് ബസുകളില്‍ കണ്സഷന് യാത്ര അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനം. രാവിലെ ഏഴു മണിമുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും ബസില്‍ വൈകിട്ട് ഏഴുമണിക്ക് മുന്‍പ് യാത്ര ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലം വരെ യാത്ര അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. കണ്സഷന് സമയം നീട്ടുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളോട് അമിത ചാര്‍ജ്ജ്് നിര്‍ബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ആര്.ടി ഓഫീസില്‍ നിന്ന് അഞ്ചുരൂപ കൊടുത്ത് കാര്‍ഡ് വാങ്ങുന്നതില്‍ എതിര്‍പ്പില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത യൂണിയനുകള്‍ അറിയിച്ചു. കണ്സഷന് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയുയര്‍ന്നതിനാല്‍ കാര്‍ഡില്‍ കൃത്യമായി റൂട്ട് രേഖപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: