കോഴിക്കോട് :പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 22 ലക്ഷം തട്ടിയെന്ന ആരോപണത്തില്‍ നേതൃത്വത്തിന് വിശദീകരണം നല്കി സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.
ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രമോദ് പ്രതികരിച്ചു.വസ്തുത പുറത്തുവരണം. തന്റെ വീട് ജപ്തി ഭീഷണിയില്‍ ആണന്നും പ്രമോദ്്.
കോഴ വാങ്ങി എന്ന ആരോപണത്തില്‍ ചൊവ്വാഴ്ചയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയത്. എന്നാല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നത് പ്രമോദ് കോട്ടൂളിയുടെ റിയല്‍ എസ്റ്റേറ്റ് ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ്. രണ്ടു ദിവസത്തിനുശേഷം ജില്ലാകമ്മിറ്റി ഓഫീസില്‍ എത്തി പ്രമോദ് മറുപടി നല്കി.
അതേസമയം, ആരോപണം മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു സി പിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ മേഖലാ റിപ്പോര്‍ട്ടിംഗിനിടെ പ്രമോദിനെതിരെ ഒരു വിഭാഗം അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി വിശദീകരണം ചോദിച്ചത്. വിശദീകരണം പരിശോധിച്ച ശേഷം ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: