പത്തനംതിട്ട : സിവില്‍ സപ്ലൈസ് വകുപ്പില്‍ സ്ഥലംമാറ്റം തരപ്പെടുത്തി നല്കാന് സി പി ഐ നേതാക്കള്‍ ഉദ്യോഗസ്ഥരില്‍ നിന്നും കോഴ വാങ്ങുന്നതായി പരാതി. സിപിഐ മണ്ഡലം സെക്രട്ടറിമാര്‍ക്കെതിരായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പണം നല്കാന് കൂട്ടാക്കാത്ത ഉദ്യോഗസ്ഥനെ കോന്നിയില്‍ നിന്ന് ഹോസ്ദുര്‍ഗിലേക്ക് സ്ഥലം മാറ്റിയതായും പരാതി ഉണ്ട്.ജോയിന്റ് കൗണ്‍സില്‍ നേതാവിനെയാണ് പണം നല്കാന് വിസമ്മതിച്ചതിന് സ്ഥലം മാറ്റിയത്.
ഇടപാട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി നേതാക്കള്‍ കത്ത് നല്കി. സിപിഎമ്മിലെ പിഎസ് സി കോഴ വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് സിപിഐയിലും സമാന വിവാദം. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് പരാതി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: