കോട്ടയം: സിപിഐ സംസ്ഥാന കൗണ്‍സിലിലിരുന്ന് മറ്റുള്ളവര്‍ പറയുന്നതുപോലെയൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ്. എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും ഒക്കെ പരസ്യമായി വിമര്‍ശിക്കാം. പക്ഷേ കാരണഭൂതനെ വിമര്‍ശിച്ചാല്‍ വിവരമറിയുമെന്ന് ബിനോയ് വിശ്വത്തിന് നന്നായി അറിയാം.
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎ സംസ്ഥാന കൗണ്‍സിലില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒരു കാര്യം തറപ്പിച്ചു പറഞ്ഞു: തോറ്റെങ്കില്‍ അത് ഒരാളുടെ മാത്രം കുറ്റമല്ല. അതായത് മുഖ്യമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന്. 19 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സമാനമായ തോല്‍വി നേരിട്ടിരുന്നു. അന്ന് വിമര്‍ശിച്ചവര്‍ പിന്നീട് ഉദ്ഘാടനത്തിനും മറ്റുമായി ഇദ്ദേഹത്തിനു പിന്നാലെ നടന്നിട്ടുണ്ടെന്ന് കൗണ്സിലിലിരുന്ന ഒരാളെ നോക്കി സെക്രട്ടറി പറഞ്ഞു. എസ്എഫ്ഐ കുഴപ്പക്കാരാണെങ്കിലും എഐഎസ്എഫിന് അവരുമായി കൂട്ടുകൂടുന്നതില്‍ കുഴപ്പമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഇതിനാണ് പണ്ടുള്ളവര്‍ പറയാറ്. താടിയുള്ളപ്പനെ പേടിവേണം എന്ന്. പിണറായിയെ പിണക്കി മുന്നണിയില്‍ നില്ക്കുക അത്ര എളുപ്പമല്ല എന്ന് മിസ്റ്റര്‍ വിശ്വമിന് അറിയാം. നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഓന് വിവരമുണ്ട്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: