കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം റിപ്പോര്‍ട്ട് നല്കി. ആര്‍ടിഒ വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒക്കാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
കണ്ണൂരില്‍ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില്‍ ഡ്രൈവിങ്ലൈസന്‍സ് ഇല്ലെന്നാണു റിപ്പോര്‍ട്ട്. വയനാട ജില്ലയിലെ പനമരത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പില്‍ ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രയ്ക്ക് പിന്നാലെ വാഹനത്തിന്റെ ഉടമ മൊറയൂര്‍ സ്വദേശി സുലൈമാനെതിരെ പോലീസ് കേസെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയതിലും ഉടമക്കെതിരെ കേസുണ്ട്.
ജൂലൈഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പോലീസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. സംഭവത്തില്‍ ആകാശിനെതിരെ പോലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: