കോഴിക്കോട്: പിഎസ്സി അംഗത്വത്തിനായി കോഴ നല്കിയ 20 ലക്ഷം രൂപ സി പി എം നേതാവ് പ്രമോദ് കോട്ടൂളി തിരിച്ച് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭര്‍ത്താവ്. ഈ സാഹചര്യത്തില്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭര്‍ത്താവ് പൊലീസിനെ അറിയിച്ചു.
ഇത് മനസിലാക്കിയിട്ടാണ് ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞത്. പിഎസ്സി അംഗത്വത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാര്‍ട്ടിക്കുളളിലെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാന്‍ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം സംഘടിപ്പിച്ച് നല്‍കാമെന്ന വാദ്ഗാനത്തെ തുടര്‍ന്നാണ് ഡോക്ടര്‍ ,കോഴിക്കോട്ടെ യുവ നേതാവ് പ്രമോദ് കോട്ടൂളിക്ക് 22 ലക്ഷം കോഴ നല്‍കിയതെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. പാര്‍ട്ടി ബന്ധു കൂടിയായണ് ഡോക്ടര്‍.
പി എസ് സി അംഗത്വം നടക്കാതെ വന്നതിനെ തുടര്‍ന്ന് ആയുഷ് വകുപ്പില്‍ ഉന്നത പദവി നല്‍കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ശബ്ദ രേഖയടക്കം ഇവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തില്‍ പണം കൈമാറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. മൊത്തം 60 ലക്ഷം രൂപയാണ് കോഴ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായാണ് 22 ലക്ഷം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: