തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (0484 2575370, 8547005097) ചെങ്ങന്നൂര്‍ (0479 2454125, 8547005032), അടൂര്‍ (0473 4230640, 8547005100), കരുനാഗപ്പള്ളി (0476 2665935, 8547005036), കല്ലൂപ്പാറ (0469 2678983, 8547005034), ചേര്‍ത്തല (0478 2553416, 8547005038), ആറ്റിങ്ങല്‍ (0470 2627400, 8547005037), കൊട്ടാരക്കര (0474 2453300, 8547005039) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് കോളജുകളിലേയ്‌ക്ക് 2024- 25 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ട്സ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ജൂലൈ 5ന് രാവിലെ 10 മണി മുതല്‍ ജൂലൈ 26ന് വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ 8547005000 എന്ന ഫോണ്‍ നമ്പറിലും ഐ.എച്ച്.ആര്‍.ഡി. വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: