തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
പെരുമാതുറ സ്വദേശി സലീമിന്റെ ഫിര്‍ദൗസ് എന്ന വളളമാണ് മറിഞ്ഞത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ പൊഴി മുറിച്ച് കടക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
വള്ളം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ വെള്ളത്തില്‍ വീണ നാലുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും തീരദേശ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: