കൊച്ചി: ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അന്തിമാധികാരം തന്ത്രിക്കു തന്നെയെന്ന് ഹൈക്കോടതി. ക്ഷേത്രത്തിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ തന്ത്രിയുടെ സമ്മതത്തോടെ മാത്രമേ കഴിയൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും നടത്താന്‍ അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ അല്ലാതെയുള്ളവര്‍ക്കും അനുമതി നല്‍കാനുള്ള കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി.
ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും നടത്താന്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പാരമ്പര്യ അവകാശമുണ്ട്. ഇത് ഒരു ആചാരവും അനുഷ്ഠാനവും ആയതിനാല്‍ ആ കുടുംബാംഗങ്ങള്‍ മാത്രമാണ് കൂത്തമ്പലത്തില്‍ കൂത്തും കൂടിയാട്ടവും നടത്തുന്നത്. മറ്റ് കലാകാരന്മാര്ക്കും ക്ഷേത്രത്തില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കാന്‍ അനുമതി നല്കി ക്ഷേത്രം അധികൃതര്‍ പ്രമേയം പാസാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അമ്മന്നൂര്‍ കുടുംബത്തിലെ അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.
കൂത്തും കൂടിയാട്ടവും പുരാതന കാലം മുതല്‍ക്കെ പിന്തുടരുന്ന മതപരവും ആചാരപരവുമായ ആരാധനയുടെ ഭാഗമാണെന്നും ഒരു സ്ഥാനാരോഹണ ചടങ്ങിന് ശേഷം അവരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കൂത്തും കൂടിയാട്ടവും നടത്താന്‍ മറ്റുള്ളവരെ അനുവദിച്ച് അവരുടെ ആചാരപരമായ അവകാശങ്ങളില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ 25, 26 ന്റെയും ദേവതയുടെയും ഭക്തരുടെയും അവകാശങ്ങളുടെയും ലംഘനമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: