കോട്ടയം: ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ അടക്കമുള്ള പനികള്‍ വ്യാപിക്കുകയാണ്. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്ക് ലഭ്യമല്ല. കടുത്ത പനിയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. ചികില്‍സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയാല്‍ വീണ്ടും പനി ബാധിച്ച് തിരിച്ചെത്തുന്ന കേസുകള്‍ കൂടിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ക്ക് കടുത്ത ശരീരവേദനയും തലവേദനയും അനുഭവപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇത് എച്ച് വണ്‍ എന്‍ വണ്‍ ആണോ എന്ന് പരിശോധന നടത്തേണ്ടതുണ്ട്. വൈറല്‍ ഫീവറിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയും ജില്ലയില്‍ കണ്ടുവരുന്നു. ഈ വര്‍ഷം 216 പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി ബാധിച്ചിരുന്നു, 42 പേര്‍ക്ക് എലിപ്പനിയും. ഈ സാഹചര്യത്തിലാണ് ഏത് പനിയുന്നത് തിരിച്ചറിയാതെ പാരസെറ്റമേള്‍ പോലുള്ള ഗുളികകള്‍ വാങ്ങിക്കഴിച്ച് സ്വയം ചികിത്സ നടത്തുന്നത് അപകടമാണെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: