ന്യൂഡല്‍ഹി: പ്രൊഫ. (ഡോ.) സൗമ്യ സ്വാമിനാഥനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ പ്രിന്‍സിപ്പല്‍ അഡ് വൈസറായി നിയമിച്ചു. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള തന്ത്രപ്രധാനമായ സാങ്കേതിക ഉപദേശങ്ങള്‍ അവര്‍ നല്‍കും.
ആഗോളതലത്തില്‍ മികച്ച പ്രതിഭകളുള്ള വിദഗ്ധ ഗ്രൂപ്പുകളുടെ രൂപീകരണത്തിലും അവര്‍ സഹായിക്കും. പരിപാടിയുടെ പ്രവര്‍ത്തനഫലങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം, സംസ്ഥാന ഉദ്യോഗസ്ഥര്‍, വികസന പങ്കാളികള്‍ എന്നിവരുമായുള്ള ഏകോപനവും നിര്‍വഹിക്കും. പ്രതിഫലം ഇല്ലാതെയാകും ഈ ചുമതലകള്‍ നിര്‍വഹിക്കുക. വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞന് ഡോക്ടര്‍ എം എസ് സ്വാമിനാഥന്റെ മകളാണ് പ്രൊഫ. സൗമ്യ.
ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റായിരുന്നു. മുമ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: