കോട്ടയം: സുസ്ഥിര ജലവിഭവ സംരക്ഷണത്തിന് ഉപകരിക്കുന്ന പുത്തന്‍ ആശയങ്ങളും സാങ്കേതിക വിദ്യകളും ലക്ഷ്യമിട്ടുള്ള പഠനങ്ങള്‍ക്ക് ഗവേഷകര്‍ മുന്‍ഗണന നല്‍കണമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന രാജ്യാന്തര സമ്മേളനം നിര്‍ദേശിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കല്‍ ആഗോളതലത്തില്‍ വലിയ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണെന്ന് ജല ശുദ്ധീകരണവും ജലവിഭവ സംരക്ഷണവും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ ഡോ.സി.ടി.അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി, സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്വീഡനിലെ ലണ്‍ഡ് സര്‍വകലാശാല, ഈജിപ്തിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ എന്നിവ സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ജലശുദ്ധീകരണത്തിനായി
ഉപയോഗിക്കുന്ന സ്തരങ്ങള്‍ തയ്യാറാക്കുന്നതിന് വിവിധ ശാസ്ത്ര മേഖലകള്‍ ചേര്‍ന്നു നടത്തുന്ന ഗവേഷണങ്ങളുടെ വിശദാംശങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. ലണ്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ഫാങ്ക് ലിപ്നിസ്കി, ഈജിപ്തില്‍ നിന്നുള്ള പ്രഫ. മാര്‍വ ഷലാബി, ഐഐയുസിഎന്‍എന്‍ ഡയറക്ടര്‍ പ്രഫ. സാബു തോമസ് എന്നിവര്‍ നേരിട്ടും ഓണ്‍ലൈനിലുമായി പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: