മോസ്കോ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസില്‍ സമ്മാനിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് .റഷ്യന്‍ ബഹുമതിക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച മോദി ഇത് 140 കോടി ജനങ്ങള്‍ക്കുളള പുരസ്കാരമാണെന്നും പ്രതികരിച്ചു.
അതേസമയം യുക്രൈന് റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തണമെന്നും നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. യുദ്ധത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി മോസ്കോയിലെത്തിയത്. ഇതിന് മുമ്പ് തന്റെ റഷ്യന്‍ സന്ദര്‍ശനം ഇത്രയും ലോകശ്രദ്ധ നേടിയിട്ടില്ലെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു.
യുക്രൈന് തലസ്ഥാനമായ കീവിലെ കുട്ടികളുടെ ആശുപത്രിയില്‍ റഷ്യന്‍ ആക്രമണത്തില്‍ നിരപരാധികളായ കുട്ടികള്‍ മരിച്ചത് വളരെ വേദനാജനകമാണെന്നും മോദി പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യന്‍ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യാക്കാരെ തിരിച്ചെത്തിക്കണമെന്നും മോദി പുടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ റഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിച്ചു. റഷ്യ എക്കാലവും ഇന്ത്യയുടെ സുഹൃത്താണെന്ന് ഈ അവസരത്തില്‍ പറഞ്ഞു. ആഹ്ലാദത്തോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയെ വരവേറ്റത്. റഷ്യയില്‍ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ ഇന്ത്യ തുറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്ന് ആക്രമിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: