ന്യൂഡല്‍ഹി: യുഎസ് ബാങ്കിന്റേത് തെറ്റായ വിലയിരുത്തലാണെന്നും രാജ്യത്ത് പ്രതിവര്‍ഷം രണ്ട് കോടിയിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് ലേബര്‍ ഫോഴ്സ് സര്‍വേയില്‍ നിന്നും റിസര്‍വ് ബാങ്ക് പഠനങ്ങളില്‍ നിന്നും വ്യക്തമാണെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നായിരുന്നു യുഎസ് ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. പിരിയോഡിക്കല്‍ ലേബര്‍ ഫോഴ്സ് സര്‍വേയും റിസര്‍വ് ബാങ്ക് പഠനങ്ങളും മുന്നോട്ടുവച്ച കണക്കുകള്‍ വിലയിരുത്തുന്നതില്‍ സിറ്റി ഗ്രൂപ്പിന് പിഴവു പറ്റിയിട്ടുണ്ട്. 2017- 18 മുതല്‍ 21- 22 വരെയുള്ള കാലത്ത് രാജ്യത്ത് 8 കോടിയിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇരു പഠനങ്ങളും വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍ രാജ്യത്ത് പ്രതിവര്‍ഷം രണ്ട് കോടിയിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമാകും. ലോകം മുഴുവന്‍ കോവിഡ് പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയിലെ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു. 2021- 24 ല്‍ 1.3 കോടി ആളുകളും 2018- 19 ല്‍ 61. 1 2 ലക്ഷം പേരുമാണ് ഇപിഎഫ്ഒയില്‍ അംഗമായതെന്നും ഇത് തൊഴിലവസരങ്ങളുണ്ടായെന്നതിന് തെളിവാണെന്നും തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: