Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ മന്ത്രിക്കു പാരയായി ധനമന്ത്രിയുടെ മെഡിക്കല്‍ ബില്‍: മെഡിക്കല്‍ കോളജില്‍ ഒരു ദിവസം കിടന്ന ബാലഗോപാല്‍ ചെലവിട്ടത് 1.91 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 07:05 pm IST
in Kerala, Health

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ കേരള മോഡല്‍ ലോകോത്തരമാണെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തള്ളിനു ധനമന്ത്രിയുടെ ഇരുട്ടടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ദിവസം കിടന്നപ്പോള്‍ മരുന്നിനും മറ്റുമായി 1.91 ലക്ഷം രൂപ ചെലവിട്ടതിന്റെ ബില്ല് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചു കാശു വാങ്ങി.
മെഡിക്കല്‍ കോളജുകളില്‍ അവശ്യ മരുന്നുകള്‍ പോലും ലഭ്യമല്ലെന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുകയാണ് ധനമന്ത്രിയുടെ മെഡിക്കല്‍ ബില്‍.
ആരോഗ്യരംഗത്തെ പാളിച്ചകളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ മെഡിക്കല്‍ കോളജുകളിലെയും ജില്ലാ ആശുപത്രികളിലെയും കാര്യം ഡിവൈഎഫ്‌ഐ നേതാവായ തന്നേക്കാളധികം ആര്‍ക്കറിയാമെന്ന് ഡോ. ചിന്താ ജെറോം വീമ്പിളക്കിയത് ട്രോളായിരുന്നു. മരുന്നില്ലെന്നു പറഞ്ഞപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ കിട്ടുമെന്നായിരുന്നു ചിന്തയുടെ മറുപടി. മരുന്നുകള്‍ക്കു പകരം പൊതിച്ചോര്‍ കഴിച്ചാല്‍ മതിയോ എന്നായി സമൂഹ മാധ്യമങ്ങളിലെ ട്രോള്‍.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സക്കു പോയാല്‍ മരുന്നു മാത്രമല്ല എക്‌സ്‌റേയും സ്‌കാനിനും രക്തപരിശോധനയുമെല്ലാം പുറത്തു നിന്നു വേണം. മെഷീനുകള്‍ കേടായെന്ന് സ്ഥിരം പല്ലവി. ഡോക്ടര്‍മാരും പുറത്തുള്ള ലാബുകാരുമായുള്ള കമ്മിഷന്‍ ഇടപാടിനു വേണ്ടിയാണ് ആശുപത്രിയിലെ സംവിധാനങ്ങള്‍ സ്ഥിരം പണിമുടക്കുന്നത്.
കെ.കെ. ശൈലജയെ ടീച്ചറമ്മയാക്കി വാഴ്‌ത്തിയ കാലത്തു തുടങ്ങിയതാണ് സര്‍ക്കാര്‍ ആശുപത്രി തള്ളുകള്‍. ഒരിക്കല്‍ മെഡിക്കല്‍ കോളജില്‍ കിടന്നാല്‍ പിന്നെ വീണ്ടുമൊരിക്കല്‍ പോകേണ്ടി വരല്ലേയെന്നു ജനം പ്രാര്‍ഥിച്ചു പോകും. സ്വകാര്യ ആശുപത്രികളിലെ തിരക്കിനു കാരണവും സര്‍ക്കാര്‍ ആശുപത്രികളിലെ ഇല്ലായ്‌മയും അഴിമതിയുമാണ്.
മന്ത്രിയായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ സര്‍ക്കാര്‍ ചെലവില്‍ പോകാന്‍ പറ്റുമായിരുന്നിട്ടും മെഡിക്കല്‍ കോളജില്‍ പോയതിനു ധനമന്ത്രിയെ അഭിനന്ദിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ നിജസ്ഥിതി തുറന്നു കാട്ടുന്ന മെഡിക്കല്‍ ബില്‍ പുറത്തു വന്നല്ലോ. ചിന്താ ജെറോമിന്റെ പൊതിച്ചോര്‍ കഴിച്ചു കുശാലായി കിടക്കാവുന്ന സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രി. മന്ത്രി ബാലഗോപാലിന്റെ പക്കല്‍ രണ്ടു ലക്ഷം രൂപ റെഡി കാഷായി ഉണ്ടായിരുന്നതിനാല്‍ ജീവനോടെ തിരിച്ചു വന്നു. രണ്ടു ലക്ഷം കയ്യിലില്ലാത്ത സാധാ സഖാക്കള്‍ വല്ലവരുമായിരുന്നെങ്കില്‍ മോര്‍ച്ചറി വഴി തിരിച്ചു വന്നേനെ.

Tags: Veena GeorgeK.N. Balagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

Kerala

വീണ ജോര്‍ജിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നത് കളള കേസെന്ന് വ്യക്തമായി

Kerala

വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം: കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.