തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ കേരള മോഡല്‍ ലോകോത്തരമാണെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ തള്ളിനു ധനമന്ത്രിയുടെ ഇരുട്ടടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ദിവസം കിടന്നപ്പോള്‍ മരുന്നിനും മറ്റുമായി 1.91 ലക്ഷം രൂപ ചെലവിട്ടതിന്റെ ബില്ല് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചു കാശു വാങ്ങി.
മെഡിക്കല്‍ കോളജുകളില്‍ അവശ്യ മരുന്നുകള്‍ പോലും ലഭ്യമല്ലെന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുകയാണ് ധനമന്ത്രിയുടെ മെഡിക്കല്‍ ബില്‍.
ആരോഗ്യരംഗത്തെ പാളിച്ചകളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ മെഡിക്കല്‍ കോളജുകളിലെയും ജില്ലാ ആശുപത്രികളിലെയും കാര്യം ഡിവൈഎഫ്‌ഐ നേതാവായ തന്നേക്കാളധികം ആര്‍ക്കറിയാമെന്ന് ഡോ. ചിന്താ ജെറോം വീമ്പിളക്കിയത് ട്രോളായിരുന്നു. മരുന്നില്ലെന്നു പറഞ്ഞപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ കിട്ടുമെന്നായിരുന്നു ചിന്തയുടെ മറുപടി. മരുന്നുകള്‍ക്കു പകരം പൊതിച്ചോര്‍ കഴിച്ചാല്‍ മതിയോ എന്നായി സമൂഹ മാധ്യമങ്ങളിലെ ട്രോള്‍.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സക്കു പോയാല്‍ മരുന്നു മാത്രമല്ല എക്‌സ്‌റേയും സ്‌കാനിനും രക്തപരിശോധനയുമെല്ലാം പുറത്തു നിന്നു വേണം. മെഷീനുകള്‍ കേടായെന്ന് സ്ഥിരം പല്ലവി. ഡോക്ടര്‍മാരും പുറത്തുള്ള ലാബുകാരുമായുള്ള കമ്മിഷന്‍ ഇടപാടിനു വേണ്ടിയാണ് ആശുപത്രിയിലെ സംവിധാനങ്ങള്‍ സ്ഥിരം പണിമുടക്കുന്നത്.
കെ.കെ. ശൈലജയെ ടീച്ചറമ്മയാക്കി വാഴ്‌ത്തിയ കാലത്തു തുടങ്ങിയതാണ് സര്‍ക്കാര്‍ ആശുപത്രി തള്ളുകള്‍. ഒരിക്കല്‍ മെഡിക്കല്‍ കോളജില്‍ കിടന്നാല്‍ പിന്നെ വീണ്ടുമൊരിക്കല്‍ പോകേണ്ടി വരല്ലേയെന്നു ജനം പ്രാര്‍ഥിച്ചു പോകും. സ്വകാര്യ ആശുപത്രികളിലെ തിരക്കിനു കാരണവും സര്‍ക്കാര്‍ ആശുപത്രികളിലെ ഇല്ലായ്മയും അഴിമതിയുമാണ്.
മന്ത്രിയായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ സര്‍ക്കാര്‍ ചെലവില്‍ പോകാന്‍ പറ്റുമായിരുന്നിട്ടും മെഡിക്കല്‍ കോളജില്‍ പോയതിനു ധനമന്ത്രിയെ അഭിനന്ദിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെ നിജസ്ഥിതി തുറന്നു കാട്ടുന്ന മെഡിക്കല്‍ ബില്‍ പുറത്തു വന്നല്ലോ. ചിന്താ ജെറോമിന്റെ പൊതിച്ചോര്‍ കഴിച്ചു കുശാലായി കിടക്കാവുന്ന സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രി. മന്ത്രി ബാലഗോപാലിന്റെ പക്കല്‍ രണ്ടു ലക്ഷം രൂപ റെഡി കാഷായി ഉണ്ടായിരുന്നതിനാല്‍ ജീവനോടെ തിരിച്ചു വന്നു. രണ്ടു ലക്ഷം കയ്യിലില്ലാത്ത സാധാ സഖാക്കള്‍ വല്ലവരുമായിരുന്നെങ്കില്‍ മോര്‍ച്ചറി വഴി തിരിച്ചു വന്നേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: